പ്രോട്ടീന്റെ കലവറയാണ് മുട്ട. ജിമ്മിൽ പോകുമ്പോഴൊക്കെ പത്ത് മുട്ട കഴിക്കാറുണ്ടെന്ന് പലരും പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ട്. ആരോഗ്യം ലഭിക്കാൻ മുട്ട കഴിക്കണമെന്നത് ചെറുപ്പം മുതൽ തന്നെ പറഞ്ഞ് കേൾക്കുന്ന കാര്യമാണ്. എന്നാൽ, പച്ച മുട്ട കഴിക്കുന്നതാണ് കുറച്ച് കൂടി ആരോഗ്യപരമെന്നും ചിലർ പറയാറുണ്ട്. എന്താണ് ഇതിന്റെ ശരിയായ വസ്തുതയെന്ന് നോക്കാം…
38 ഗ്രാം ഉള്ള ഒരു മുട്ടയിൽ ഏകദേശം 4.9 ഗ്രാം പ്രോട്ടീൻ ആണ് ഉള്ളത്. 44 ഗ്രാമുള്ള വീഡിയോയിൽ 5.5 ഗ്രാം പ്രോട്ടീൻ ഉണ്ട്. 50 ഗ്രാമാണെങ്കിൽ 6.3 ഗ്രാം, 56 ഗ്രാം മുട്ടയിൽ 7 ഗ്രാം എന്നിങ്ങനെയുള്ള അളവിലാണ് പ്രോട്ടീൻ ഉള്ളത്. 63 ഗ്രാം തൂക്കമുള്ള ഒരു മുട്ടയുടെ മഞ്ഞക്കരുവിൽ മാത്രം 2.7 ഗ്രാം പ്രോട്ടീൻ ഉണ്ടെന്നാണ് യുഎസ് അഗ്രികൾച്ചറൽ ഡിപ്പാർട്ട്‌മെന്റ് പറയുന്നത്.
വേവിച്ച മുട്ടയിലാണോ പച്ച മുട്ടയിലാണോ കൂടുതൽ പ്രോട്ടീൻ ഉള്ളത് എന്നതും അനാവശ്യമായ ഒരു സംശയം മാത്രമാണ്. സത്യത്തിൽ രണ്ട് മുട്ടയിലും ഒരേ അളവിലുള്ള പ്രോട്ടീൻ ആണ് ഉള്ളത്. പച്ച മുട്ട കഴിച്ചാലും വേവിച്ച മുട്ട കഴിച്ചാലും നമ്മുടെ ശരീരത്തിന് ലഭിക്കുന്ന പ്രോട്ടീനിൽ വലിയ വ്യത്യാസം ഉണ്ടാകില്ല.
Discussion about this post