മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അവന്തിക മോഹൻ. പ്രിയപ്പെട്ടവൾ, തൂവൽസ്പർശം, മണിമുത്ത് എന്നീ സീരിയലുകളിലൂടെയാണ് താരം സീരിയൽ ആരാധകരുടെ പ്രിയതാരമായി മാറിയത്. ക്രൊക്കൊഡൈൽ ലവ് സ്‌റ്റോറി എന്ന ചിത്രത്തിൽ നായികയായി താരം സിനിമയിലും തന്റെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വരവ് നടത്തിയ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ തിളങ്ങി നിൽക്കുകയാണ്. മികച്ച ഡാൻസറും മോഡലും കൂടിയായ അവന്തിക സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധകരെ സമ്പാദിച്ചിട്ടുണ്ട്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവച്ച ഇൻസ്റ്റഗ്രാം സ്‌റ്റോറിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തനിക്ക് വന്ന ഒരു മോശം മെസേജിന്റെ സ്‌ക്രീൻഷോട്ടാണ് അവന്തിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സ്വാതന്ത്ര ദിനത്തിന് അവന്തിക പങ്കുവച്ച പോസ്റ്റിനായിരുന്നു മോശം കമന്റ് വന്നത്.
‘നിന്നെയൊക്കെ എങ്ങനെ പീഡിപ്പിക്കാതിരിക്കും’ എന്നതായിരുന്നു ഇയാൾ മറുപടി അയച്ചത്. ഈ മറുപടിയുടെ സ്‌ക്രീൻഷോട്ട് എടുത്ത് ഇൻസ്റ്റഗ്രാം സ്‌റ്റോറിയാക്കിയായിരുന്നു താരം ഇതിനെതിരെ പ്രതികരിച്ചത്. മെസേജ് അയച്ച അനുരാജ് രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ പ്രൊഫൈൽ ഉൾപ്പെടെ ചേർത്തായിരുന്നു സ്‌റ്റോറി പങ്കുവച്ചത്. സ്വാതന്ത്ര ദിനത്തിൽ തന്നെ ഇത് പോസ്റ്റ് ചെയ്യേണ്ടി വന്നതിൽ വിഷമമുണ്ട്. ഈ മനുഷ്യൻ അപകടകാരിയാണ്. നിങ്ങളെ പോലെയൊരാൾ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുവെന്നത് പോലും നാണക്കേടാണ്. നിന്നെ വലിച്ചിഴച്ച് തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടു പോകണമെന്നുണ്ട്. തീർച്ചയായും ഞാനത് ചെയ്യും എന്നും താരം സ്‌റ്റോറിയിൽ കുറിച്ചു.
സ്‌റ്റോറി പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് അവന്തികക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. സംഭവം വിവാദമായതോടെ, യുവാവ് ക്ഷമ ചോദിച്ച് താരത്തിനെ സമീപിച്ചതും താരം പോസ്റ്റ് ചെയ്തിരുന്നു.
Discussion about this post