ആലപ്പുഴ: നടനും നിർമാതാവുമായ ബൈജു ഏഴുപുന്നയുടെ മകൾ അനീറ്റ വിവാഹിതയായി. സ്‌റ്റെഫാൻ ആണ് അനീറ്റയുടെ വരൻ. ആർത്തുങ്കൽ പള്ളിയിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങിൽ പങ്കെടുത്തത്. വധൂവരന്മാർക്ക് അനുഗ്രഹം നൽകാൻ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ചടങ്ങിനെത്തിയിരുന്നു. സുരേഷ് ഗോപിയോടൊപ്പം ഇളയമകൻ മാധവും ഉണ്ടായിരുന്നു.
ആഡംബര കാറാണ് മകൾക്കും മരുമകനും സമ്മാനമായി ബൈജു നൽകിയത്. കഴിഞ്ഞ മാസമായിരുന്നു അനീറ്റയും സ്‌റ്റെഫാനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. മമ്മൂട്ടി ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു. രമേശ് പിഷാരടി, ടിനി ടോം, ബാല, ശീലു എബ്രഹാം, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരും ചടങ്ങിൽ എത്തിയിരുന്നു.
Discussion about this post