കൊച്ചി:സ്വന്തം ഇഷ്ടപ്രകാരം ഒരാളുടെ കൂടെ പോയിട്ട് ഇഷ്ടക്കേടുണ്ടാകുമ്പോള്‍ ബലാത്സംഗം ആരോപിക്കരുതെന്ന് നടി ഷീലു എബ്രഹാം കാര്യസാധ്യത്തിനായി ഒരു ബന്ധത്തിലേക്കും പോകരുതെന്നും താരം പറഞ്ഞു.
വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഒരിക്കലും കുറ്റം പറയാനാകില്ല. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളാകും ചിലപ്പോൾ വിവാഹേതര ബന്ധങ്ങളിലേക്ക് ചെന്നെത്തിക്കുന്നത്.. അവയെല്ലാം വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കേണ്ട വിഷയമല്ലെന്നും അവർ പറഞ്ഞു. സംവിധായകൻ ഒമർ ലുലുവിനെതിരായ ലൈംഗികാരോപണ വിഷയത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഷീലുവിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന പുതിയ ചിത്രമായ ബാഡ് ബോയ്സിന്റെ സംവിധായകനാണ് ഒമർ.
ചലച്ചിത്രമേഖലയിലെ സ്ത്രീപുരുഷ ബന്ധങ്ങള്‍ ജനങ്ങള്‍ നേരിട്ട് അറിയുന്നതല്ല അവരെ അറിയിക്കുന്നതാണ്. വര്‍ഷങ്ങളോളം പരസ്പരം അറിയുന്നവര്‍ ഇഷ്ടക്കേടുണ്ടാകുമ്പോഴോ ചതിച്ചെന്നു തോന്നുമ്പോഴോ പകപോക്കാന്‍ കേസുമായി വരും. ബലാത്സംഗം ചെയ്യുന്നത് തെറ്റാണ്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതിനെ കുറ്റംപറയാനാകില്ല. ഒരു പത്തുനൂറു തവണ പോയിക്കഴിഞ്ഞ ശേഷം ബലാത്സംഗം ചെയ്തുവെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് താരം പറഞ്ഞു.
ഒമർ ലുലുവിനെതിരായ ആരോപണം വരുന്നതിന് മുൻപാണ് ഞങ്ങൾ സിനിമ ആരംഭിച്ചത്. കോടതി നടപടികൾ ഒരു വഴിക്ക് നടക്കുന്നുണ്ട്. മറുവശത്ത് കൂടി സിനിമയും. അദ്ദേഹവുമായി വളരെ സൗഹൃദമുള്ള ആളാണ് ഞാൻ. ആരോപണം വന്നപ്പോൾ അദ്ദേഹത്തിന് ജാമ്യം കിട്ടിയില്ലെങ്കിൽ സിനിമയെ ബാധിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇത്തവണ ആരോപണം ഉണ്ടായപ്പോൾ അതിനെ ചൊല്ലി വലിയ ചർച്ച കണ്ടില്ല. കാരണം ഇതൊക്കെ സിനിമ മേഖലയിൽ സാധാരണമാണെന്ന് നടി പറയുന്നു.
ഒമർ ലുലു ശരിയാണോ തെറ്റാണോ എന്നൊന്നും ഞാൻ ആലോചിച്ചിട്ടില്ല. സ്ത്രീകളും പുരുഷൻമാരും തമ്മിലുള്ള ബന്ധമൊക്കെ വളരെ സാധാരണമാണ്. ചലച്ചിത്രമേഖലയിലെ സ്ത്രീപുരുഷ ബന്ധങ്ങള്‍ ആളുകൾ അറിയുന്നതല്ല, അറിയിക്കുന്നതാണ്. വര്‍ഷങ്ങളോളം പരസ്പരം അറിയുന്നവര്‍ ഇഷ്ടക്കേടുണ്ടാകുമ്പോഴോ ചതിച്ചെന്നു തോന്നുമ്പോഴോ മുന്നോട്ട് വരുന്നത് പകപോക്കലിന്റെയൊക്കെ ഭാഗമായിട്ടാണെന്നാണ് തോന്നുന്നത്.
ബലാത്സംഗം ചെയ്യുന്നത് തെറ്റാണ്. എന്നാല്‍ പറയാനാകില്ല. ഒരു പത്തുനൂറു തവണ പോയിക്കഴിഞ്ഞ ശേഷം ബലാല്സംഗം ചെയ്തുവെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. ബലാത്സംഗം ചെയ്താൽ അവനെ അപ്പോഴേ കൊല്ലണമെന്നും ഷീലു പറഞ്ഞു.
Discussion about this post