പഴങ്ങൾ ഇഷ്ടമുള്ളവരാണ് നമ്മളെല്ലാവരും. ചിലർക്ക് ഇഷ്ടമുള്ള പഴങ്ങൾ ആണെങ്കിൽ അവ വയറ് നിറയെ കഴിക്കാറുമുണ്ട്. എന്നാൽ, ചില പഴങ്ങൾ അമിതമായി കഴിച്ചാൽ നല്ല പണികിട്ടുമെന്ന കാര്യവും നമ്മൾ ഓർക്കണം.
പോഷകങ്ങളുടെ കലവറയാണ് പഴങ്ങൾ. വൈറ്റമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ് പഴങ്ങൾ. എന്നാൽ, ചില പഴങ്ങൾ കഴിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കണം.
ഇങ്ങനെ ശ്രദ്ധിച്ച് കഴിക്കേണ്ട ഒന്നാണ് ലിച്ചി. ലിച്ചി പഴത്തിൽ നിറയേ വൈറ്റമിനുകളും ആന്റിഓക്‌സിഡന്റുകളുമുണ്ട്. എന്നാൽ, ലിച്ചിയിൽ ഹൈപ്പോഗ്ലൈസിൻ എന്ന വസ്തു അടങ്ങിയിട്ടുണ്ട്. ഹൈപ്പോഗ്ലൈസിൻ എ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയാൻ കാരണമാക്കുന്നു. പ്രത്യേകിച്ച് വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ ഇതിന്റെ തോത് കൂടുന്നു. അതിനാൽ തന്നെ ലിച്ചി അമിതമായി കഴിക്കാതിരിക്കുക.
മറ്റൊന്നാണ് ഈന്തപ്പഴം. പെട്ടെന്ന് ഊർജം വർദ്ധിപ്പിക്കാന ഈന്തപ്പഴം നല്ലതാണ്. ഇതിൽ വലിയ തോതിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഒരു ഇന്തപ്പഴത്തിൽ 16 ഗ്രാമോളം പഞ്ചസാരയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈന്തപ്പഴം അധികമായി കഴിക്കുന്നത് അമിതമായി രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂട്ടാൻ ഇടയാക്കും. അതുകൊണ്ട് പ്രമേഹമുള്ളവർ ഈന്തപ്പഴം പരമാവധി ഒഴിവാക്കുന്നതായിരിക്കും നല്ലത്.
ഉയർന്ന അളവിൽ വിറ്റമിൻ സി ഉള്ള പഴമാണ് ഓറഞ്ച്. രോഗപ്രധിരോധ ശേഷി കൂട്ടാൻ നല്ലതാണ് ഈ ഫലം. എന്നാൽ, ഒരുപാട് ഓറഞ്ച് കഴിക്കുന്നത് അസിഡിറ്റി ഉയർത്താൻ കാരണമാകും. അമിതമായി ഓറഞ്ച് കഴിച്ചാൽ നെഞ്ചിരിച്ചിലിന് കാരണമാകും. വയറിന് പ്രശ്‌നങ്ങൾ ഉള്ളവർ ഇത് അമിതമായി കഴിക്കാതിരിക്കുക.
വറുത്ത തേങ്ങ പല പലഹാരങ്ങളിലും ലഘുഭക്ഷണങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. വറുത്ത തേങ്ങയിൽ കലോറി വളരെകൂടുതലാണ്. ഇത് അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കാനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്കും കാരണമാകും.
Discussion about this post