കൊച്ചി:സമൂഹമാദ്ധ്യമങ്ങളിലെ മിന്നും താരമാണ് ഹണി റോസ്. താരത്തിന്‍റെ ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും നിരവധി ആരാധകരാണുള്ളത്.കേരളത്തിലെ ഉദ്ഘാടനങ്ങളുടെ ബ്രാന്റ് അംബാസിഡര്‍ എന്നാണ് ഇന്ന് ഹണി റോസ് അറിയപ്പെടുന്നത്.20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി മികച്ച കഥാപാത്രങ്ങള്‍ ചെയ്തു.
അയര്‍ലണ്ടിലെ ഒരു പരിപാടിയില്‍ ഹണി റോസ് പങ്കെടുത്ത സംഭവം വൈറലായി മാറിയിരുന്നു. ഹണിയ്‌ക്കൊപ്പമുള്ള അയര്‍ലണ്ടിലെ മന്ത്രിയുടെ സെല്‍ഫി വൈറലായി മാറിയിരുന്നു . അയര്‍ലണ്ടിൽ വച്ച് ജീവിതത്തിലുണ്ടായ വലിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
അവിടെ അഞ്ഞൂറ് വര്‍ഷം പഴക്കമുള്ളൊരു കൊട്ടാരമുണ്ട്. കുഞ്ഞ് പടികളിലൂടെ വേണം മുകളിലേക്ക് കയറി ചെല്ലാന്‍. മുകളില്‍ ഒരു പാറക്കല്ലുണ്ട്. കുനിഞ്ഞ് കിടന്നിട്ടൊക്കെ വേണം കാണാന്‍. അതില്‍ ഉമ്മ വച്ചാല്‍ നമ്മള്‍ തുരുതുരാ സംസാരിക്കും, സംസാരത്തിലെ പ്രശ്‌നമൊക്കെ മാറുമെന്നാണ് പറയപ്പെടുന്നത്. സംസാരം നന്നാക്കാനുള്ള എന്തോ ഒരു മാജിക്കല്‍ പവര്‍ ആ കല്ലിന് ഉണ്ടെന്നാണ് പറയപ്പെടുന്നത്.
കിസ് ചെയ്യാന്‍ ഭയങ്കര പാടാണ്. വളഞ്ഞ് കിടന്നിട്ടൊക്കെയാണ് ചെയ്യേണ്ടത്. ഞാന്‍ പോയി ചെയ്തു. ശബ്ദം നന്നാക്കാന്‍ വേണ്ടിയൊന്നുമല്ല, ഒരു രസം. അതിന്റെ പിറ്റേന്ന് തന്നെ തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ വന്ന് എന്റെ ശബ്ദം പോയി. ഒരു മാസത്തേക്ക് ശബ്ദമില്ലായിരുന്നു. മര്യാദയ്ക്ക് സംസാരിക്കാന്‍ പറ്റിയിരുന്നില്ല. ശരിക്കും ഞാനൊന്ന് പേടിച്ചു. തിരിച്ചു കിട്ടില്ലെന്നാണ് കരുതിയത്. പക്ഷെ പതുക്കെ പതുക്കെ ശബ്ദം തിരിച്ചു കിട്ടി എന്നാണ് താരം പറയുന്നത്.
ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ‘അത്യാവശ്യം മിനുക്ക് പണികളൊക്കെ ചെയ്യുന്ന ആളാണ് താന്‍ എന്നും നടി പറയുന്നു. അത് വെളുക്കാന്‍ അല്ല. സ്‌കിന്‍ ബെറ്ററായി ഇരിക്കുന്നതിന് വേണ്ടിയാണ്.ഈയൊരു ഫീല്‍ഡില്‍ ആയത് കൊണ്ട് തീര്‍ച്ചയായിട്ടും മിനുക്ക് പണികള്‍ ചെയ്യേണ്ടി വരും. നമ്മള്‍ തന്നെ നമ്മളെ നന്നായി പ്രെസന്റ് ചെയ്യണമെന്നും ഹണി പറയു
ന്നു.
Discussion about this post