നൂറ്റാണ്ടുകളായി ശാസ്ത്രലോകത്തെ വിവാദ വിഷയമാണ് ലൂക്ക. ഒരേ ആരംഭത്തിൽ നിന്ന് ശാഖകളായി പിരിഞ്ഞുള്ള പരിണാമത്തിലൂടെയാണ് പ്രകൃതിയിലെ ജീവവൈവിദ്ധ്യം ഉണ്ടായതെന്നാണ് ചാൾസ് ഡാർവീൻ പറയുന്നത്. ജീവജാലങ്ങളുടെ ആദ്യ പൂർവികനായാണ് ലൂക്ക അറിയപ്പെടുന്നത്. ഭൂമിയിൽ രൂപം കൊണ്ട ആദ്യ ജീവരൂപമല്ല ലൂക്ക. ഭൂമി രൂപപ്പെട്ട് ഇന്നത്തെ ജീവിവിഭാഗങ്ങളുമായി പരിണമിക്കാൻ വേണ്ട അടിസ്ഥാന സ്വാഭാവങ്ങൾ കൈവന്ന അവസ്ഥയാണ് ലൂക്ക എന്ന് വിളിക്കുന്നത്.
ഭീമുയുണ്ടായി ഏതാണ്ട് 56 കോടി വർഷങ്ങൾ ശേഷമാണ് ലൂക്കയുണ്ടായതെന്നാണ് ഇതുവരയുള്ള ധാരണം. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ .അനുസരിച്ച് ലൂക്കയ്ക്ക് 420 കോടി വർഷങ്ങളുടെ പഴക്കമുണ്ട് എന്നാണ് പുതിയ പഠന റിപ്പോർട്ട് . റിപ്പോർട്ട് അനുസരച്ചാണെങ്കിൽ ലൂക്കയ്ക്ക് ഭൂമിയുടെ പ്രായം അടുത്തത്തടുത്താണ്. ഭൂമി രൂപപ്പെട്ട ഉടൻ തന്നെ രണ്ട് സുപ്രധാന ജൈവപ്രക്രിയകളായ ജനിതക കോഡും ഡിഎൻഎ വിഭജനവും രൂപപ്പെട്ടിരിക്കാമെന്ന നിരീക്ഷണമാണ് പുതിയ പഠനം മുന്നോട്ട് വയ്ക്കുന്നത്.
ഭൂമി ഉണ്ടായി അധികം വൈകാതെ തന്നെ ജീവനുണ്ടായി എന്ന് തന്നെ പറയാം. ലൂക്ക ഒരു സങ്കീർണമായ ജീവിയായിരുന്നു എന്നാണ് പഠനത്തിലെ കണ്ടെത്തൽ. അത് പ്രകാശ സംശ്ലേഷണ ശേഷി ഇല്ലാതിരുന്ന ഒരു തരം ബാക്ടീരിയയോ ആർക്കിയയോ ആയിരിക്കാമെന്നും പഠനം പറയുന്നു. ഭൂമിയുടെ ആദ്യകാലത്തെ ഫോസിലുകൾ തെളിവായി ലഭിക്കാത്തതിനാൽ ആ പ്രശ്നം പരിഹരിക്കുന്നതിന് പാരലോഗസ് ജീനുകളും ഫോസിൽ ഡാറ്റയും ഉപയോഗിച്ചുള്ള പുതിയ മാർഗമാണ് ലൂക്കയുടെ പ്രായം കണക്കാക്കാൻ ശാസ്ത്രജ്ഞർ സ്വീകരിച്ചത്.
Discussion about this post