പാറ്റ, പല്ലി, ഈച്ച എലി തുടങ്ങി പല തരത്തിലുള്ള ശല്യങ്ങളാണ് വീടുകളിൽ എപ്പോഴും ആളുകളെ ബുദ്ധിമുട്ടിക്കുന്നത്. ഇവരിൽ എലികൾ നമുക്ക് വല്ലാത്ത ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. രോഗവാഹകരായ ഇവയെ പിടിച്ചു കെട്ടാൻ മാർഗം തിരയുകയാണോ നിങ്ങൾ? എങ്കിൽ അടുക്കളയിലുണ്ട് പരിഹാരം.
പെപ്പർമിൻ്റ് ഓയിൽ എലികളെ തുരത്താൻ നല്ലതാണ്. ഈ ഓയിലിൻ്റെ മണം എലികൾക്ക് അത്ര ഇഷ്ടമല്ല. എലികളെ ധാരാളമായി കാണുന്ന സ്ഥലങ്ങളിൽ എല്ലാം പെപ്പർമിൻ്റ് ഓയിൽ ഒഴിച്ച് ഇടാൻ ശ്രമിക്കണം അല്ലെങ്കിൽ പഞ്ഞിയിൽ മുക്കി ഇത് എല്ലാ സ്ഥലങ്ങളിലും ഇടാവുന്നതാണ്. വിഷമില്ലാത്തത് ആയത് കൊണ്ട് തന്നെ ഇതും ഏറെ നല്ലതാണ്.
ശക്തമായ വെളുത്തുള്ളിയുടെ മണം പലപ്പോഴും എലികൾക്ക് അസഹനീയമാണ്. എലികൾ ഉള്ള സ്ഥലങ്ങളിൽ വെളുത്തുള്ളി അല്ലിയോ അല്ലെങ്കിൽ വെളുത്തുള്ളി ചതച്ചതോ ഇടുന്നത് ഗുണം ചെയ്യും.
മറ്റൊന്ന് വിഷമില്ലാതെ തന്നെ എലിയെ കൊല്ലുന്ന വിദ്യയാണ്. ഇതിന് ഒരു കഷ്ണം ശർക്കര രണ്ടോ മൂന്നോ സ്പൂൺ മാത്രം വെള്ളം ചേർത്ത് നന്നായി ശർക്കര പാനി ആക്കുക. ഇതിലേക്ക് കോട്ടൺ പഞ്ഞി ഉരുട്ടിയത് ഇട്ട് മുക്കി എടുക്കുക. ശർക്കര പാനി ഉറയ്ക്കും മുൻപ് വേണം ഇത് ചെയ്യേണ്ടത്. ശേഷം ശർക്കര പിടിപ്പിച്ച പഞ്ഞി ഉണ്ടകൾ എലിയെ സ്ഥിരമായി കാണുന്ന ഭാഗങ്ങളിലോ അടുക്കളയുടെ പല ഭാഗങ്ങളിലോ നിക്ഷേപിക്കുക. ഒരാഴ്ച സ്ഥിരമായി ചെയ്താൽ എലി ശല്യം ഇല്ലാതാക്കാം.
Discussion about this post