തൃശ്ശൂർ: പാവറട്ടിയിൽ സ്കൂൾ വിദ്യാർത്ഥികളെ കാണാതായതായി പരാതി. സ്കൂളിലേക്ക് പോയ മൂന്ന് വിദ്യാർത്ഥികളെ ആണ് കാണാതായത്. രാവിലെ സ്കൂളിൽ പോയ കുട്ടികൾ രാത്രി ആയിട്ടും തിരികെ വന്നിട്ടില്ല. ഇതോടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്.
അഗ്നിവേശ്, അഗ്നിദേവ്, രാഹുൽ മുരളീധരൻ എന്നിവരെയാണ് കാണാതായത്. പാവറട്ടി സെന്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് മൂന്ന് പേരും. അഗ്നിവേശും അഗ്നിദേവും ഇരട്ട സഹോദരങ്ങളാണ്.
Discussion about this post