മലയാള സിനിമ ഇൻ്ട്രസ്ട്രിയെ അങ്ങേയറ്റം നാണംകൊടുത്തുന്ന തരത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിരിക്കുന്നത്. അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത.് എന്നാൽ ഇതിനെ പറ്റി സോഷ്യൽ മീഡിയക്ക് പറയാനുള്ളത് ഇതാണ്.
പ്രമുഖനായ നടൻ വാതിലിൽ മുട്ടുന്നു, സിനിമയിൽ മാഫിയ നയിക്കുന്നത് പ്രമുഖ നടൻ, അഡ്ജസ്റ്റ്മെന്റിന് എതിർത്താൽ ആലിംഗന സീനുകൾക്ക് 17 റീട്ടേക്കുകൾ ചെയ്ത് പ്രതികാരം ചെയ്യുന്നു, സഹകരിക്കുന്ന നടിമാർക്ക് കോഡ് പേരുകൾ നൽകുന്നു എന്നിങ്ങനെ പോകുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചർച്ചകളും പ്രതികരണങ്ങളും. എന്നാൽ ഈ പ്രമുഖർ ആരൊക്കെയാണ് എന്ന് കൂടെ വെളിപ്പെടുത്തണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായ പ്രകടനങ്ങൾ. ആ പ്രമുഖ നടൻ ആരാണെന്ന് കൂടെ പറയണം. ഇത്ര പറഞ്ഞ സ്ഥിതിക്ക് ഇതും കൂടെ പറഞ്ഞൂടേ , ആരാണ് ആ പ്രമുഖ നടൻ , വെളിപ്പെടുത്താത്തത് എന്തുകൊണ്ട് എന്നിങ്ങനെ നീണ്ടുപോവുന്നു പ്രതികരണങ്ങൾ.
പീഡിപ്പിക്കുന്നവരുടെ പേര് വിവരങ്ങളും ആധാർ നമ്പറും വരെ പുറത്തുവിടുന്ന ഈ കാലത്ത് സിനിമാപ്രമുഖർ ആയതുകൊണ്ടാണോ പേര് വെളിപ്പെടുത്താത്ത്, ഇത്രയൊക്കെ വെളിപ്പെടുത്താൻ ധൈര്യം കാണിച്ചവർ എന്തുകൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല, ഇങ്ങനെ അടച്ചാക്ഷേപിക്കുന്നതിലും ഭേതം തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ, അതുകൊണ്ട് പേര് വെളിപ്പെടുത്തണം എന്നൊക്കെയുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത്, സിനിമ മാന്യന്മാരുടെ മുഖം ധരിച്ചവർ വാഴുന്ന ലോകമാണോ എന്നൊക്കെയാണ് ചിലരുടെ സംശയം.
Discussion about this post