ചെന്നൈ :നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക താരം ഉടൻ പുറത്തിറക്കും. ആഗസ്റ്റ് 22 നാണ് പതാക പുറത്തിറക്കുന്നത്. ചെന്നൈയ്ക്കു സമീപം പനയൂരിൽ വച്ച് നടക്കുന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് വിജയ് പാർട്ടി പതാക പുറത്തിറക്കുക.
പതാകയുടെ നിറത്തിനെ കുറിച്ചും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. പൂർണമായും മഞ്ഞയായിരിക്കും എന്നാണ് പുറത്ത് വരുന്ന വിവരം. പതാകയുടെ മദ്ധ്യഭാഗത്തായി
വിജയുടെ മുഖം പതിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട് . പാർട്ടി പതാക എന്ന പേരിൽ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട് . പതാക അനാച്ഛാദന ചടങ്ങിൽ തമിഴ്നാട്ടിൽ നിന്ന് മാത്രമല്ല, കേരളത്തിൽ നിന്നുമുള്ള മുന്നൂറോളം വിജയ് ആരാധകരും പങ്കെടുക്കാൻ എത്തുമെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട്ടിൽ സമത്വത്തിന്റെ അടയാളമായാണ് മഞ്ഞ നിറം ഉപയോഗിക്കുന്നത്.
ഫെബ്രുവരി രണ്ടിനാണ് തമിഴ്‌നാട് വെട്രി കഴകം എന്ന പേരിൽ വിജയ് പാർട്ടി തുടങ്ങിയത് . 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് പാർട്ടി ആരംഭിച്ചിരിക്കുന്നത്.
Discussion about this post