തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ തിലകന്റെ മകൾ സോണിയ. സിനിമയിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം പുറത്ത് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സോണിയ തിലകൻ. സിനിമയിലെ പ്രമുഖ നടനിൽ നിന്നാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നും സോണിയ പറഞ്ഞു.
സിനിമയുടെ അകത്തുള്ള വ്യക്തിയല്ലാഞ്ഞിട്ടു പോലും തനിക്ക് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായി. സംഘടനാ വിഷയങ്ങൾ പുറത്ത് പറഞ്ഞതിനാണ് പിതാവിനെ അമ്മയിൽ നിന്നും പുറത്താക്കിയത്. അച്ഛനോട് മാപ്പ് പറയണം അതിന് മോളോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞാണ് ഒരു പ്രമുഖ നടൻ തനിക്ക് മെസേജ് അയച്ച് റൂമിലേയ്ക്ക് വിളിപ്പിച്ചത്. മോളെന്ന് ആണ് അവർ എന്നെ വിളിച്ചത്. ചെറുപ്പം മുതൽ ഞാൻ കാണുന്ന വ്യക്തികളായിരുന്നു അവരെല്ലാം. എന്നാൽ, ഫോണിൽ സംസാരിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞു. പിന്നീട് വന്ന മെസേജുകളിൽ നിന്നാണ് അദ്ദേഹത്തിന്റേത് മോശം ഉദ്ദേശമായിരുന്നുവെന്ന് മനസിലാക്കിയത്’- സോണിയ വ്യക്തമാക്കി.
അമ്മ സംഘടനയുടേത് ഇരട്ടത്താപ്പാണ്. അച്ഛനെ പുറത്താക്കാൻ കാണിച്ച ആർജവം എന്തുകൊണ്ടാണ് അമ്മ സംഘടന ഇപ്പോൾ കാണിക്കാത്തത്. നിലവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതുകൊണ്ട് തന്നെ പേര് ഇപ്പോൾ പുറത്ത് പറയാൻ കഴിയില്ല. പേരുകൾ പറയാത്തതിന് കാരണമുണ്ട്. ഇപ്പോൾ പറയില്ല എന്ന് മാത്രമാണ് പറഞ്ഞത്. ഉചിതമായ സമയം വരുമ്പോൾ പേര് വെളിപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post