കോഡിങ്, സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ്, പ്രൊഗ്രാമിങ് വിഭാഗത്തിലുള്ളവര്‍ക്കുള്ള തൊഴിൽ സാധ്യത ഐടി രംഗത്ത് അനുദിനം വർദ്ധിക്കുകയാണ്. ഇൻഫോസിസിൻറെ പുതിയ ജോലി ഓഫറുകൾ സൂചിപ്പിക്കുന്നത് ഇതു തന്നെയാണ്. തുടക്കകാര്‍ക്ക് 9 ലക്ഷം രൂപ വാര്‍ഷിക ശമ്പളം നല്‍കി കൊണ്ടുള്ള ഇൻഫോസിസിൻറെ പുതിയ ജോലി വാഗ്ദാനമാണ് ഇപ്പോൾ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.
മറ്റ് കമ്പനികളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇത് നല്ല ഒരു ജോലി വാഗ്ദാനമായാണ് ഐടി മേഖലയിലെ ജോലി അന്വേഷകർ വിലയിരുത്തുന്നത്. മിക്ക കമ്പനികളും തുടക്കകാര്‍ക്ക് വാര്‍ഷിക ശമ്പളമായി 3 മുതല്‍ 3.5 ലക്ഷം രൂപ വരെയാണ് നല്‍കാറുള്ളത്.ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ പ്രൈം പ്രോഗ്രാമില്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് റോളിലേക്കെത്തുവര്‍ക്ക് 9- 11 ലക്ഷം രൂപ വരെയാണ് നല്‍കുന്നത്. ഇതിന് വെല്ലുവിളി ഉയര്‍ത്താനാണ് ഇന്‍ഫോസിസിന്റെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍
കോഡിങ്, സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ്, പ്രൊഗ്രാമിങ് വിഭാഗത്തിലുള്ളവര്‍ക്കാണ് ഈ ഓഫര്‍. ക്ലൗഡ് കംപ്യൂട്ടിങ്, സൈബര്‍ സെക്യൂരിറ്റി മുതലായ ഡിജിറ്റല്‍ നൈപുണ്യമുള്ളവരെ കേന്ദ്രീകരിച്ചാണ് ടിസിഎസും ഇന്‍ഫോസിസും റിക്രൂട്ട്‌മെന്റ് നടത്തുന്നത്
2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രണ്ടായിരത്തിലധികം പേരുടെ കൊഴിഞ്ഞുപോക്ക് മുന്നില്‍ കണ്ടാണ് ഇന്‍ഫോസിസ് തുടക്കാര്‍ക്കായുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവുകള്‍ ആരംഭിച്ചിരിക്കുന്നത് . ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനികള്‍ 82000 തൊഴിലാളികളെ ജോലിക്കെടുക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.പഠനത്തിന് ശേഷം വമ്പന്‍ കോര്‍പ്പറേറ്റ് കമ്പനികളില്‍ തൊഴില്‍ നേടാനായി നിരവധി തൊഴിലന്വേഷകരും രംഗത്തുണ്ട്.
Discussion about this post