കൊച്ചി: സോഷ്യൽമീഡിയയിൽ നേരിടുന്ന സൈബര്‍ ആക്രമണങ്ങളിൽ പ്രതികരിച്ച് യുവ നടി മാളവിക മേനോന്‍.താന്‍ ഏത് വസ്ത്രമാണ് ഒരു ചടങ്ങിനിറങ്ങുമ്പോള്‍ ധരിച്ചിരിക്കുന്നതെന്ന് പലരും വിളിച്ചുചോദിക്കാറുണ്ടെന്നും മാളവിക പറഞ്ഞു.ലൈസന്‍സുമില്ലാതെ ആരെയും എന്തും പറയാമെന്നുള്ള നിലയിലേക്ക് കാര്യങ്ങളെത്തിയെന്നും ഇതിന് ഒരു കടിഞ്ഞാണുണ്ടെങ്കില്‍ നന്നായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
ഞാന്‍ ഒരു ചടങ്ങിന് പോയിരുന്നു. അന്ന് ഞാന്‍ ചുരിദാറായിരുന്നു ധരിച്ചിരുന്നത്. അന്ന് ചില ഓണ്‍ലൈന്‍ ചാനലുകള്‍ എന്‍റെ കൂടെയുള്ളവരെ വിളിച്ച് ചോദിച്ചു എന്താണ് എന്‍റെ ഡ്രെസ്സെന്ന്. അതിന് ശേഷം അവര് പറഞ്ഞു, ഞങ്ങള്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യില്ല, കണ്ടന്‍റായിട്ട് ഒന്നും കിട്ടിയില്ലാന്ന്. അപ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നു എന്ത് ചിന്തയാണിത്. പോസ്റ്റ് ചെയ്തില്ലെങ്കില്‍ പോസ്റ്റ് ചെയ്യണ്ട. എന്‍റെ കൂടെയുള്ളവര്‍ അതിന് അനുസരിച്ചുള്ള മറുപടിയും കൊടുത്തു. പിന്നെ ഞാന്‍ ആലോചിച്ചു ഞങ്ങളെ എല്ലാവരെയും വെച്ച് അവര്‍ ജീവിക്കുന്നുണ്ടെങ്കില്‍ ജീവിക്കട്ടെ, എനിക്ക് അതില്‍ സന്തോഷമേയുള്ളുയെന്ന് താരം വ്യക്തമാക്കി.
യുട്യൂബ് ചാനലുകള്‍ക്ക് കടിഞ്ഞാണ്‍ ഉണ്ടെങ്കില്‍ നന്നായിരിക്കും. മോശം മുഴുവന്‍ കേള്‍ക്കേണ്ടി വരുന്നത് അവര്‍ ആരുടെ മുഖമാണ് അതില്‍ കാണിക്കുന്നത് അവര്‍ക്കാണ്. മറ്റുള്ളവര്‍ അവരെ എങ്ങനെകാണും എന്നതിനെക്കുറിച്ച് ഇവരൊന്നും ആലോചിക്കുന്നുപോലുമില്ലെന്ന് നടി പറഞ്ഞു.













Discussion about this post