വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിനെ പ്രശംസിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്ക ഒരു പുതിയ അധ്യായത്തിനായി കാത്തിരിക്കുകയാണ്. പ്രസിഡന്റ് കമല ഹാരിസിനെ വരവേൽക്കാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന്റെ രണ്ടാം ദിനത്തിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ബരാക് ഒബാമ. ഭാര്യ മിഷൽ ഒബാമയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
‘അമേരിക്ക ഒരു പുതിയ അധ്യായത്തിന് സാക്ഷിയാകാൻ തയ്യാറായിക്കഴിഞ്ഞു. പ്രസിഡൻ് കമല ഹാരിസിനായി ഞങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു. കമല ഹാരിസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടും ഡെമോക്രാറ്റുകൾ ഇതുവരെയും തങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തിയിട്ടില്ല. തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരായ നേതാക്കളാണ് കമല ഹാരിസും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി വാൾസും’- ഒബാമ പറഞ്ഞു.
‘ഈ പുതിയ സമ്പദ് വ്യവസ്ഥയിൽ രാജ്യത്തെ ദശലഷക്കണക്കിന് ആളുകളെക്കുറിച്ച് എപ്പോഴും കരുതലുള്ള, നമ്മുടെ രോഗികളെ പരിചരിക്കുന്ന, നമ്മുടെ തെരുവുകളെ ശുദ്ധമാക്കുന്ന എപ്പോഴും ഉണർന്നിരക്കുന്ന, ഒരു പ്രസിഡന്റിനെയാണ് ഞങ്ങൾക്ക് ആവശ്യം. കമല അത്തരത്തിലൊരു പ്രസിഡന്റ് ആയിരിക്കും. അവൾക്കത് കഴിയും’- ഒബാമ കൂട്ടിച്ചേർത്തു.
Discussion about this post