മനുഷ്യശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് വെള്ളം. വെള്ളമില്ലാതെ ശരീരത്തിലെ ഒരു അവയവത്തിനും പ്രവർത്തിക്കാനാകില്ല. ഒരു ദിവസം ശരാശരി 2.5 ലിറ്റർ മുതൽ 3.5 ലിറ്റർ വരെ വെള്ളം മനുഷ്യൻ കുടിക്കേണ്ടതുണ്ട്. എന്നാൽ വളരെ പ്രായം ചെന്നവർക്കും വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും 8 – 10 ഗ്ലാസ് ( 1.5 2 ലിറ്റർ ) വരെ വെള്ളമാണ് അനുവദനീയം. കാരണം ഇവർക്ക് കൂടുതൽ ജലം പുറത്തേക്ക് കളയാൻ പരിമിതികളുണ്ട്. അതിനാൽ കൂടുതൽ വെള്ളം ശരീരത്തിൽ കെട്ടിക്കിടന്ന് വാട്ടർ ഇന്റോക്സിക്കേഷൻ എന്ന അവസ്ഥയുണ്ടാകാം.
എപ്പോഴും റൂമിന്റെ താപനിലയിലുള്ള വെള്ളം കുടിക്കാൻ മാത്രം ശ്രദ്ധിക്കുക. ദഹനം മെച്ചപ്പെടുത്താൻ ചെറു ചൂട് വെള്ളം കുടിക്കുന്നത് സഹായിക്കും. രക്തയോട്ടം മികച്ചതാക്കാനും ഇത് നല്ലതാണ്.ഭക്ഷണം കഴിച്ച ഉടനയോ അല്ലെങ്കിൽ ഭക്ഷണത്തിനിടയിലോ വെള്ളം കുടിക്കുന്നത് അത്ര നല്ല ശീലമല്ല. പ്രത്യേകിച്ച് കുട്ടികൾ ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കാറുണ്ട്. ഇത് ദഹനത്തെ ബാധിച്ചേക്കാം. എന്തെങ്കിലും ഭക്ഷണം ദഹിക്കാതിരിക്കുമ്പോൾ ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് നെഞ്ചെരിച്ചിലും അതുപോലെ മറ്റ് അസിഡിക് പ്രശ്‌നങ്ങൾക്കും കാരണമാകും. ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുൻപോ അല്ലെങ്കിൽ ഭക്ഷണം കഴിച്ച് 60 മുതൽ 90 മിനിറ്റിന് ശേഷമോ വെള്ളം കുടിക്കാൻ ശ്രമിക്കുക.പലരും ചെയ്യുന്ന രീതിയാണിത്. ഒറ്റയടിക്ക് ഒരു പാട് വെള്ളം കുടിക്കുക. പ്രത്യേകിച്ച് ബോട്ടിലിൽ നിന്നൊക്കെ ശ്വാസം വിടാതെ ഒരുപാട് വെള്ളം കുടിക്കുന്ന ആളുകളുണ്ട്. ഈ രീതി അത്ര നല്ലതല്ല. ഒറ്റയടിക്ക് ഒരുപാട് വെള്ളം കുടിക്കുന്നത് വയറിനെ ബാധിച്ചേക്കാം.
കുപ്പി വെള്ളം വാങ്ങുന്നവർ ശ്രദ്ധിച്ചിട്ടുണ്ടോ? പല നിറങ്ങളിലുള്ള മൂടികളാണ് ഓരോ കുപ്പിയ്ക്കും ഉണ്ടായിരിക്കുക. ഇത് എന്തിനെയാണ് പ്രതിധിദാനം ചെയ്യുന്നതെന്ന് അറിയാമോ?
വെള്ളമൂടികൾ-ഫിൽട്ടർ ചെയ്ത വെള്ളം
നീല മൂടികൾ- നൂതന ശുദ്ധീകരണ രീതികളിലൂടെ ശുദ്ധീകരിച്ച വെള്ളം.
പച്ച മൂടികൾ പ്രകൃതിദത്തമായ നീരുറവകളിലെയോ പുഴകളിലെയോ വെള്ളം.
ചുവപ്പ് മൂടികൾ- ഉയർന്ന പിഎച്ച് നിലയുള്ള ആൽക്കലൈൻ വെള്ളം, ആരോഗ്യപരമായ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു.
കറുത്ത മൂടികൾ: ഇൻഫ്യൂസ്ഡ് അല്ലെങ്കിൽ ഫ്‌ലേവർ ചേർത്ത വെള്ളം.
എന്നിങ്ങനെയാണ് കുപ്പിവെള്ളങ്ങളെ വിഭജിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. പക്ഷേ ഇത് തെറ്റാണെന്നും പല കമ്പനികളും ഇന്ന് ഇതിൽ നിന്ന് വിഭിന്നമായി ഡിസൈൻ നോക്കിയാണ് കുപ്പികളുടെ മൂടികൾക്ക് നിറം നൽകുന്നതെന്നും വാദങ്ങളുണ്ട്.
Discussion about this post