മുടിയുമായി ബന്ധപ്പെട്ട് ചെറുപ്പക്കാർ ഏറ്റവും കൂടുതലായി നേരിടുന്ന പ്രശ്‌നമാണ് അകാല നര. എത്രയൊക്കെ ശ്രദ്ധിച്ചാലും ചിലർക്ക് നര വരും. പോഷക കുറവ് മുതൽ കാലാവസ്ഥവരെ നരയുണ്ടാകാൻ കാരണം ആകുന്ന ഘടകങ്ങളാണ്. നര കണ്ടാൽ ഉടനെ നാം ചെയ്യുന്നത് ഡൈ അടിയ്ക്കുകയാണ്. എന്നാൽ ഇത് വലിയ ദോഷമാണ് ഉണ്ടാക്കുക.
ആദ്യം ഒന്നോ രണ്ടോ മുടിയാകും നരയ്ക്കുക. ഇങ്ങിനെയുള്ളപ്പോൾ ഡൈ അടിച്ചാൽ മറ്റ് മുടികൾ കൂടി വേഗം നരയ്ക്കുന്നതിന് കാരണം ആകും. ഈ സാഹചര്യത്തിൽ ഡൈ അടിയ്ക്കാതെ ഇരിക്കുന്നതാണ് നല്ലത്. എന്നാൽ നര കറുപ്പിക്കാതിരുന്നാൽ അത് നമ്മുടെ സൗന്ദര്യത്തെ ബാധിക്കും. ഇങ്ങിനെയുള്ളപ്പോൾ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന നാച്യുറൽ ഡൈകളെ ആശ്രയിക്കാം.
ബീറ്റ്‌റൂട്ട് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഡൈ മുടി കറുപ്പിക്കാൻ ബെസ്റ്റാണ്. ഇതിനായി മുടിയ്ക്ക് ആവശ്യമുള്ള ബീറ്റ്‌റൂട്ട് എടുത്ത് ചെറുമായി മുറിയ്ക്കണം. ശേഷം അൽപ്പം വെള്ളത്തിൽ തേയില പൊടിയിട്ട് തിളപ്പിക്കാം. ഈ വെള്ളം തണുത്തു കഴിഞ്ഞാൽ മുറിച്ചു വച്ചിരിക്കുന്ന ബീറ്റ്‌റൂട്ടും ചേർത്ത് ഇളക്കാം . അടുത്തതായി ഒരു ഇരുമ്പിന്റെയോ സ്റ്റീലിന്റെയോ പാത്രത്തിൽ നീലയമരി പൊടി എടുക്കാം. ശേഷം ഇതിലേക്ക് ബീറ്റ്‌റൂട്ട് മിശ്രിതം ചേർത്ത് നന്നായി ഇളക്കാം.
കുളിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് വേണം ഈ മിശ്രിതം തലയിൽ തേയ്ക്കാൻ. മുടിയിൽ എണ്ണമയം ഇല്ലെന്ന് ഉറപ്പാക്കണം. ഒരു മണിക്കൂറിന് ശേഷം തലയിൽ തേച്ചിട്ടുള്ള ഡൈ കഴുകി കളയാം. മുടി നന്നായി നരച്ചവർ ആഴ്ചയിൽ മൂന്ന് തവണ ഇത് ഉപയോഗിക്കണം.
Discussion about this post