എറണാകുളം: സിനിമ തന്റെ പാഷനാണെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സിനിമ ചെയ്തില്ലെങ്കിൽ ചത്തുപോകും. ഒറ്റക്കൊമ്പൻ സിനിമയിൽ അഭിനയിക്കാൻ അനുവാദം ചോദിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയിൽ ആദരവേറ്റ് വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത മാസം ആറിന് ഒറ്റക്കൊമ്പൻ സിനിമയുടെ ഷൂട്ട് തുടങ്ങും. എല്ലാവരുടെയും ആശിർവാദം ഉണ്ടാകണം. ഇതിൽ അഭിനയിക്കാനുള്ള അനുവാദം ചോദിച്ചിട്ടുണ്ട്. അനുവാദം നൽകാമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്. മന്ത്രിയുടെ ജോലി ചെയ്യാൻ സൈറ്റിൽ സൗകര്യമൊരുക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘ഞാൻ സെപ്റ്റംബർ ആറിന് ഷൂട്ടിംഗ് സൈറ്റിലേയ്ക്ക് എത്തും. മന്ത്രിയുടെ ജോലി ചെയ്യാൻ ആവശ്യമുള്ള മൂന്നോ നാലോ പേതും സൈറ്റിൽ ഉണ്ടാകും. അവർക്ക് ആവശ്യമുള്ള കാരവാൻ ഞാന തന്നെ എടുത്തു കൊടുക്കും. അല്ലെങ്കിൽ പ്രൊഡ്യൂസർ അവർക്ക് അത് എടുത്തു കൊടുക്കണം. എന്റെ എല്ലാ നേതാക്കളോടും എനിക്ക് ബഹുമാനമുണ്ട്. പക്ഷേ.. അഭിനയം എന്റെ പാഷനാ. അതില്ലെങ്കിൽ ഞാൻ ചത്തുപോകും’ സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Discussion about this post