വീട് എന്നത് എല്ലാവർക്കും വൈകാരിക ബന്ധമുള്ളതാണ്. ഇഷ്ടടികയും സിമന്റുമെല്ലാം കൊണ്ടു നിർമ്മിച്ച ഒരു കെട്ടിടം മാത്രമല്ല വീട്. എല്ലാവർക്കും ധാരാളം ഓർമ്മകളാണ് വീട് നൽകുന്നത്. എന്നാൽ പ്രളയമോ ഉരുൾപൊട്ടലോ പോലുള്ള ദുരന്തങ്ങൾ വഴി വീടിനു നാശനഷ്ടമുണ്ടാകുമ്പോഴുള്ള വിഷമം പറഞ്ഞ് അറിയികാൻ പറ്റാത്തതാണ്. ഇത്തരം അപ്രതീക്ഷിത സംഭവങ്ങൾ പ്രതിരോധിക്കാൻ ഭവന ഇൻഷൂറൻസ് പരിരക്ഷ ഓരോ വീടിനും അനിവാര്യമായ ഒന്നാണ്. എന്നാൽ ഇതിനെ കുറിച്ച് ആർക്കും അറിവ് ഇല്ല എന്നതാണ് വാസ്തവം.
പ്രകൃതി ദുരന്തങ്ങൾ, അപകടം, മോഷണം, അപ്രതീക്ഷിതമായ മറ്റു സാഹചര്യങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം നിങ്ങളുടെ വീടിനു പരിരക്ഷ നൽകേണ്ടത് അത്യാവശ്യമാണ്. ഇവിടെയാണ് ഭവന ഇൻഷൂറൻസ് സ്മാർട്ട് ആയ ഒരു തിരഞ്ഞെടുപ്പാകുന്നത്. മനസമാധാനവും സാമ്പത്തിക സുരക്ഷിതത്വവും അതിലൂടെ നേടാനുമാകും.
സമഗ്ര ഇൻഷൂറൻസിലൂടെ സമഗ്ര പരിരക്ഷ
കൊടുങ്കാറ്റ്, പ്രളയം, ഭൂമികുലുക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കും തീപിടുത്തം പോലുള്ള മനുഷ്യരാലുണ്ടാകുന്ന ദുരന്തങ്ങൾക്കും എതിരെ ഭവന ഇൻഷൂറൻസിലൂടെ പരിരരക്ഷ നേടാം. സമഗ്രമായ ഭവന ഇൻഷൂറൻസാണ് ഇതിനുള്ള പോംവഴി. ഇതിലൂടെ മോഷണവും കവർച്ചയും മാത്രമല്ല, ഇത്തരം സംഭവങ്ങൾ വഴിയുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും പരിരക്ഷ ലഭിക്കും.
വിവിധ ഇൻഷൂറൻസ് കമ്പനികൾ നിങ്ങളുടെ സവിശേഷമായ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിലെ ഭവന ഇൻഷൂറൻസ് പോളിസികൾ തയ്യാറാക്കി നൽകാറുമുണ്ട്. വിവിധ ഇൻഷൂറൻസ് പോളിസികൾ താരതമ്യം ചെയ്യുകയും നിങ്ങളുടെ മാത്രമായ പ്രത്യേക ആവശ്യങ്ങൾ എന്തൊക്കെയെന്നു ചിന്തിക്കുകയും വേണം. നിങ്ങളുടെ പ്രദേശത്തിന് അനുസരിച്ച് നിരവധി പ്രകൃതി ദുരന്തങ്ങളും മനുഷ്യരാൻ ഉണ്ടാകുന്ന ദുരന്തങ്ങളും സംഭവിക്കാനുള്ള ഭീഷണി ഉണ്ടാകുമല്ലോ. അവയും വിലയിരുത്തണം.
വീടിന് ഇൻഷൂറൻസ് എടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
ഭവന ഇൻഷൂറൻസിലൂടെ കെട്ടിടത്തിനു മാത്രമല്ല പരിരക്ഷ ലഭിക്കുക. വീടിനകത്തെ ഫർണീച്ചർ, ഉപകരണങ്ങൾ, ആഭരണങ്ങൾ, വ്യക്തിപരമായ വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവയ്ക്കെല്ലാം ഇങ്ങനെ സമഗ്ര ഇൻഷൂറൻസ് വഴി പരിരക്ഷ നേടാം .
നിങ്ങളുടെ വസ്തുവിൽ വെച്ച് മറ്റൊരാൾക്ക് പരിക്കേൽക്കുകയാണെങ്കിൽ അതിന്റെ നിയമപരവും ആരോഗ്യപരവുമായ ചെലവുകൾക്കും ഭവന ഇൻഷൂറൻസ് പരിരക്ഷ നൽകും.
Discussion about this post