ഇന്ന് ജീവിതത്തിലെ ഓരോ നിമിഷവും ആളുകൾ പങ്കുവയ്ക്കുന്ന പ്ലാറ്റ്‌ഫോമാണ് സോഷ്യൽമീഡിയ.ജനനവും മരണവും വിവാഹവും ബ്രേക്ക്അപ്പുമെല്ലാം സോഷ്യൽമീഡിയയിൽ ആഘോഷമാകുന്നു. ഓരോ മിനിറ്റിലും ആയിരക്കണക്കിന് വീഡിയോകളാണ് സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നത്. ലോകത്തിന് മുഴുവൻ ഒരുമറയുമില്ലാതെ കാണാം എന്നതിനാൽ വിമർശങ്ങളും പ്രതികരണങ്ങളും ഓരോ വീഡിയോയ്ക്കും അപ്പപ്പോൾ തന്നെ ലഭിക്കും. ിപ്പോഴിതാ ഒരു അമേരിക്കൻ യുവതി പങ്കുവച്ച വീഡിയോ ആണ് സോഷ്യൽമീഡിയയിലെ ചർച്ചാവിഷയം.
സ്വന്തം കുഞ്ഞിൻറെ ശവസംസ്‌കാര ചടങ്ങുകൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ച് അണിഞ്ഞൊരുങ്ങുന്നതിൻറെ വീഡിയോയാണ് ഇവർ പങ്കുവച്ചത്. ഗെറ്റിങ് റെഡി ഫോർ മൈ ബേബീസ് ഫ്യൂണറൽ’ (എൻറെ കുഞ്ഞിൻറെ ശവസംസ്‌കാര ചടങ്ങുകൾക്ക് തയ്യാറെടുക്കുന്നു) എന്ന കുറിപ്പോടെ കരിസ്സ വിഡ്ഡർ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.
‘ഞങ്ങൾ വിവാഹിതരായ സ്ഥലത്ത് വച്ച് തന്നെ എൻറെ കുഞ്ഞിൻറെ ശവസംസ്‌കാര ചടങ്ങുകൾക്കും ഞാൻ തയ്യാറാകുന്നു. ഞങ്ങളുടെ കുട്ടിയെ ആഘോഷിക്കാൻ ഇതിലും നല്ല സ്ഥലമില്ല. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങൾക്ക് മനോഹരമായ പശ്ചാത്തലമായതിന് വൺ ഇലവൺ ഈസ്റ്റിന് നന്ദി. എന്ന കുറിപ്പും യുവതി പങ്കുവച്ചിരുന്നു. കമന്റ് ബോക്‌സ് ലോക്ക് ചെയ്താണ് യുവതിയുടെ പോസ്റ്റ്. ഇതൊക്കെ ഒരു സ്ത്രീയാണോ അമ്മമാർക്ക് ഇങ്ങനെ ഒക്കെ ചെയ്യാൻ സാധിക്കുമോ എന്നൊക്കെയാണ് ചോദ്യങ്ങൾ ഉയരുന്നത്.
Discussion about this post