ചിരട്ടയെന്ന് ഓർത്താൽ ആദ്യം മനസിലേക്ക് ഓടിയെത്തുക മണ്ണപ്പം ചുട്ട് കളിച്ചതായിരിക്കുമല്ലേ.പക്ഷേ ചിരട്ടകൊണ്ട് പല ഉപയോഗങ്ങളുണ്ട്. നമ്മുടെ സൗന്ദര്യത്തിനും എന്തിന് നരയ്ക്ക് വരെ ചിരട്ട ഒരു പരിഹാരിയാണ്.
ചിരട്ട ഡൈ
ആദ്യം കുറച്ച് ചിരട്ടകൾ നല്ലപോലെ കരിച്ചെടുക്കണം. കർപ്പൂരം ഉപയോഗിച്ച് വേണം കത്തിക്കാൻ.കരിഞ്ഞ ചിരട്ട കഷ്ണങ്ങൾ മിക്‌സിയിലിട്ട് പൊടിച്ച ശേഷം അരിച്ചെടുക്കണം. ശേഷം കറ്റാർവാഴയുടെ ജെല്ലും മിക്‌സിയിലിട്ട് അരച്ച് എടുക്കുക.അതുകഴിഞ്ഞ് ചിരട്ടക്കരിയും കറ്റാർവാഴ ജെല്ലും നല്ലപോലെ യോജിപ്പിക്കണം. ഈ മിശ്രിതം തലമുടിയിൽ പറ്റിപിടിച്ച് ഇരിക്കുന്ന തരത്തിൽ വേണം യോജിപ്പിക്കാൻ. ശേഷം ഈ ഡൈ തലയിൽ നരയുള്ള ഭാഗത്ത് ബ്രഷ് ഉപയോഗിച്ച് തേയ്ച്ച് പിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിക്കാതെ ഇത് കഴുകി കളയാം.മുടിയ്ക്ക് സ്വാഭാവികമായ കറുപ്പുനിറം ലഭിക്കുന്നു.
പിന്മന്റേഷൻ
ചില ഭാഗത്തുള്ള ചർമം ചുറ്റുമുള്ള ചർമ്മത്തേക്കാൾ ഇരുണ്ടതായി മാറുന്ന ഒരു ദോഷകരമായ അവസ്ഥയാണിത്. ചിലർക്കിത് കറുത്ത നിറത്തിലും ചിലർക്ക് ബ്രൗൺ നിറത്തിലുമുണ്ടാകും. ചിരട്ട പൊതുവേ മരുന്നു ഗുണമുള്ള ഒന്നാണ്. പ്രമേഹം പോലുള്ള പല രോഗങ്ങൾക്കും ചിരട്ട തിളപ്പിച്ച വെള്ളം ഉപയോഗിയ്ക്കാറുണ്ട്. വേണ്ടത് ചിരട്ടയുടെ പൊടിയാണ്. ഇതു തയ്യാറാക്കാൻ ചിരട്ട നല്ലതു പോലെ പാറയിൽ ഉരസിയാൽ മതിയാകും.ചിരട്ടയുടെ പൊടിയും തൈരും കലർത്തി മുഖത്തു പുരട്ടാം. പിഗ്മെന്റേഷൻ ഉള്ള ഭാഗങ്ങളിൽ പ്രത്യേകിച്ചും പുരട്ടാം. ഇത് അടുപ്പിച്ചു പുരട്ടാം. യാതൊരു ദോഷവും വരുത്താത്ത ഒന്നാണിത്.
ആയുർവേദത്തിൽ ചിരട്ട വെന്ത വെള്ളം നല്ലൊരു രോഗ ശമനിയും ദാഹ ശമനിയുമാണ്. ഇതുകൊണ്ട് സൂപ്പും ചില ഭാഗങ്ങളിൽ ഉണ്ടാക്കാറുണ്ട്.പ്രമേഹത്തിന്റെ കൂടിയ അവസ്ഥയായ ടൈപ്പ് 2 പ്രമേഹത്തിനുളള നല്ലൊരു പ്രതിവിധിയാണിത്. ചിരട്ടയിലെ നാരുകളാണ് പ്രധാനമായും ഇതിന് സഹായിക്കുന്നത്. ഫൈബറിനാൽ സമ്പുഷ്ടമാണ് ഇവ.കൂടിയ കൊളസ്‌ട്രോൾ അതായത് ചീത്ത, രോഗകാരിയായ കൊളസ്‌ട്രോളായ എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാനും ഇത് സഹായിക്കും. അതിനാൽ ഹൃദയാരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്. ദഹനത്തിനും ഗ്യാസിനും അസിഡിറ്റിയ്ക്കുമെല്ലാം ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ്.നല്ല ശോധന നൽകാൻ ഇതിനു കഴിയും.ഒരു ലിറ്റർ വെള്ളവും ഒരു മുഴുവൻ തേങ്ങയുടെ ചിരട്ടയുമാണ് ഇതിനായി വേണ്ടത്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു മുഴുവൻ തേങ്ങയുടെ ചിരട്ട പൊട്ടിച്ച് ഇടത്തരം കഷ്ണങ്ങളാക്കി ഇടുക. ഇത് 10 മിനിറ്റു നേരം തിളപ്പിച്ച ശേഷം വാങ്ങി വച്ച് ഊറ്റിയെടുത്ത് കുടിയ്ക്കാം. അതായത് വെള്ളം ചുവപ്പു നിറമാകുന്നതു വരെ തിളപ്പിയ്ക്കണം എന്നാണ്.
Discussion about this post