കോട്ടയം:ലഹരിക്കടത്തിന് പുതിയ വഴികൾ തേടി യുവാക്കൾ. ബണ്ണിനുള്ളിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി. ചങ്ങനാശ്ശേരി സ്വദേശികളായ അമ്പാടി ബിജു, ടി.എസ്. അഖിൽ എന്നിവരെയാണ് 20 ഗ്രാം എം.ഡി.എം.എ.യുമായി പോലീസ് പിടികൂടിയത്.
പ്രതികൾ ബംഗളൂരുവിൽനിന്ന് ബസിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതായി ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിന് സമീപത്തുനിന്നാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ചങ്ങനാശ്ശേരി പോലീസും പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Discussion about this post