ആരോഗ്യം സംരംക്ഷിക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന ആളാണ് ലേഡി സൂപ്പർ സ്റ്റാർ. നയൻതാരയുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം എന്തായിരിക്കും എന്ന് തേടാത്ത ആരാധകർ കുറവായിരിക്കും. എന്നാൽ ഇപ്പോഴിതാ താരം തന്നെ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. പോഷകത്തെ ആലിംഗനം ചെയ്തു കൊണ്ട് എന്ന ക്യാപ്ഷനോട് കൂടി ഒരു കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്. ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതത്തിന് ഒരു നല്ല ഭക്ഷണക്രമം അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് എന്നെപ്പോലെയുള്ള ഒരാൾക്ക്, ഓരോ വേഷത്തിലും ഏറ്റവും മികച്ചതായി കാണേണ്ട ഒരു അഭിനേതാവിന്. ശരീരഘടന നിലനിർത്തുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഡയറ്റ് എന്നത് ഇഷ്ടമില്ലാത്തത് കഴിക്കാതെ സ്വയം ഒരു നിയന്ത്രണം കൊണ്ടു വരുന്നതാണ്’ നയൻതാര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇപ്പോൾ എനിക്കറിയാം കലോറി എണ്ണുന്നതിലല്ല. പോഷകങ്ങൾ കണക്കാക്കി വ്യത്യസ്ത തരം ആഹാരങ്ങൾ ശരിയായ അളവിൽ കഴിക്കുക എന്നതാണ് പ്രധാനം. ഇതൊരു ജീവിതശൈലിയാണ്, താൽക്കാലിക പരിഹാരമല്ല’ എന്നും നയൻതാര കൂട്ടിച്ചേർത്തു. ജങ്ക് ഫുഡിനോട് അമിതമായ കൊതിയില്ല. ഇത് ഞാൻ ഭക്ഷണത്തെ വീക്ഷിക്കുന്ന രീതിയെ തന്നെ മാറ്റി, ഇത് എനിക്ക് ഊർജ്ജസ്വലതയും, പോഷണവും, സന്തോഷവും പ്രദാനം ചെയ്യുന്നു’.
എന്റെ ഈ യാത്ര പങ്കിടുന്നതിലൂടെ, ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കാൻ നിങ്ങൾക്കും പ്രചോദനം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വരുന്ന കുറച്ച് ആഴ്ച്ചകളിൽ തിരക്കിട്ട ജീവിതത്തിൽ എന്നെ മുന്നോട്ട് നയിക്കുന്നത് എന്താണെന്ന് ഞാൻ നിങ്ങളുമായി പങ്കിടാം. ഭക്ഷണവുമായി നല്ല ബന്ധം നിലനിർത്തുന്നതിലൂടെയും അത് നന്നായി കഴിക്കുന്നതിലൂടെയും ലഭിക്കുന്ന സന്തോഷത്തിലും പോഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാം എന്നും താരം പറഞ്ഞു.
Discussion about this post