പാലക്കാട്: സിപിഎം നേതാവ് പി.കെ ശശിയെ വാനോളം പുകഴ്ത്തി മന്ത്രി കെ.ബി ഗണേഷ് കുമാർ. അദ്ദേഹത്തെ പോലെയൊരു നല്ല മനുഷ്യനെ താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. പാലക്കാട് യൂണിവേഴ്‌സൽ കോളേജിൽ നടന്ന പരിപാടിയ്ക്കിടെ ആയിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. പരിപാടിയിൽ ശശി അദ്ധ്യക്ഷൻ ആയിരുന്നു.
പി.കെ ശശിയെ പോലെ താനും വേട്ടയാടപ്പെട്ടിട്ടുണ്ട്. നല്ലത് ചെയ്യുന്നവരെ കുറ്റക്കാരാക്കുന്ന നിലപാടാണ് ഇപ്പോഴും. തനിക്കും അത്തരത്തിൽ അനുഭവം ഉണ്ടായിട്ടുണ്ട്. സത്യത്തിൽ ശശിയെ പോലെ നല്ലൊരാളെ തന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. നമ്മൾ ആരോപണം ഉന്നയിക്കുകയും തെളിവുകളുണ്ടെന്ന് വെറുതെ പറയുകയും ചെയ്യും. ഇത്തരത്തിൽ കളളം പറഞ്ഞ് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുകയാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
എംഎൽഎ ആയിരുന്നപ്പോൾ ശശി രാഷ്ട്രീയം നോക്കാതെ പലരെയും സഹായിച്ചിട്ടുണ്ട്. എംഎൽഎ അല്ലാതിരിക്കുമ്പോഴും അദ്ദേഹം ഇത് തന്നെ ചെയ്തിട്ടുണ്ട്. ശശിയുടെ പ്രവർത്തനങ്ങളെ കരിവാരി തേയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇതൊന്നും സത്യമല്ലെന്നും ഗഷേ് കുമാർ വ്യക്തമാക്കി.
Discussion about this post