കൊച്ചി; ഹേമ കമ്മറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ബാല. റിപ്പോർട്ടിൽ പറയുന്ന ഗുരുതരമായ ആരോപണങ്ങളിൽ കേസ് എടുക്കണമെന്ന് താരം ആവശ്യപ്പെട്ടു. ദേശീയ അവാർഡ് വാങ്ങുന്ന താരങ്ങൾ വരെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അടുത്തവരുടെ കുടുംബത്തിൽ കയറി കളിക്കുന്ന കാമഭ്രാന്തന്മാർ ആര്, എന്തൊക്കെ ചെയ്തിട്ടുണ്ട് എന്നൊക്കെ താൻ പറയാമെന്നും നടൻ പറയുന്നു. സിനിമാ രംഗത്തുള്ള എത്ര സെലിബ്രിറ്റികൾക്കെതിരെ പോലീസ് കേസുകളുണ്ട്. ഇതുവരെ എന്തെങ്കിലും സംഭവിച്ചോ? ഇല്ല. ന്യായം ഇവിടെയാണ് ആ പക്ഷത്താണ് ഞാൻ. സ്ത്രീകളുടെ ഭാഗത്താണ് ന്യായമെങ്കിൽ ഞാൻ അവരുടെ കൂടെ ഉണ്ടാകും. അതുപോലെ ഒരു പുരുഷനെ ഒരു പെണ്ണ് അപമാനിക്കുകയാണെങ്കിലും ശിക്ഷ കിട്ടണം. ന്യായം ആരുടെ ഭാഗത്താണോ, അവരുടെ കൂടെ ഞാനും ഉണ്ടാകുമെന്ന് താരം പറഞ്ഞു.
ഒരു പെണ്ണ് ഒരാൾക്കെതിരെ പരാതി കൊടുക്കുമ്പോൾ ഉടനെ ദുബായിലേക്ക് ഓടി പോവുകയാണ് ചിലർ. അങ്ങനെ ഓടി പോകുന്നത് എന്താണ്? ഒരു മാസം അവിടെ കഴിഞ്ഞിട്ട് തിരിച്ചു വരുമ്പോഴേക്കും നിങ്ങളെല്ലാം മറന്നു പോകും അതുകൊണ്ടാണ്. ദുബായിൽ പോയി കള്ളുകുടിച്ച് ജോളി ആയിരിക്കും. പത്തിരുപത് ദിവസത്തിൽ ജാമ്യം കിട്ടും. അതിനുശേഷം ആ പെണ്ണിനെ വിളിച്ചു നോക്ക് നമുക്ക് കോംപ്രമൈസ് ചെയ്യാം നിനക്ക് 20 ലക്ഷമോ 30 ലക്ഷമോ തരാം എന്ന് പറയും. ഇങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നത്. ഞാൻ സത്യം തുറന്നു പറയുമ്പോൾ ആർക്കും ഇഷ്ടപ്പെടില്ല. ഒരു പെണ്ണ് വന്ന് ഒരു കേസ് കൊടുക്കണമെങ്കിൽ അവൾക്ക് എത്രമാത്രം ധൈര്യം ഉണ്ടാകണം. അതു കൊടുത്തു കഴിയുമ്പോൾ വീട്ടുകാരും നാട്ടുകാരും എല്ലാം അറിയും. ആ പ്രക്രിയ നടക്കുമ്പോൾ മറ്റുള്ളവർ എന്തു പറയും. ഇവൾ ഇങ്ങനെ പോയവളാണ് എന്ന് പറയുമായിരിക്കും. ആ കേസ് ഇങ്ങനെ അന്തമില്ലാതെ നീണ്ടുപോകുമ്പോൾ അത് അവർ താങ്ങില്ല. അവസാനം ഈ സമൂഹം അവളെ ഒരു തെറ്റായ പെണ്ണായി മാറ്റും. ഒത്തുതീർപ്പിന് വിളിച്ച് കാശ് കൊടുത്ത് അവളെ വിലയ്ക്ക് എടുക്കുമ്പോൾ അവള് മോശക്കാരിയായി മാറി. അല്ലാതെ അവൾ മനഃപൂർവം വഴിതെറ്റി പോകുന്നതല്ല. ഈ നിയമത്തിൽ നിന്നും ഒരു വിധി കിട്ടാതെ കഷ്ടപ്പെട്ട് ഈ സമൂഹത്തിൽ നിൽക്കുമ്പോൾ അല്ല മറിച്ച് ഒത്തുതീർപ്പിന് കാശ് വാങ്ങുമ്പോൾ ആണ് ചീത്തയാകുന്നത്. അവർക്ക് വേറെ വഴിയില്ലെന്ന് താരം ചൂണ്ടിക്കാട്ടി.
എന്റെ ജീവിതത്തിൽ നടന്നത് ഞാൻ പറഞ്ഞിട്ടുണ്ട്. പേരെടുത്ത് തന്നെ പറഞ്ഞിട്ടുണ്ട്. ഒരു മ്യൂസിക് ഡയറ്കടറുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടേയും പ്രശസ്തിയ്ക്ക് വേണ്ടി ആണുങ്ങളെ വഞ്ചിക്കുന്ന സ്ത്രീകളുണ്ട്. അതേപോലെ കാമഭ്രാന്തന്മാരും ഇവിടെയുണ്ട്. ഞാൻ തെളിവോടെ പുറത്ത് വിട്ടിട്ടുണ്ട്. കേട്ടു, മറന്നു. ഇന്ന് ഹേമാ കമ്മീഷൻ റിപ്പോർട്ട് കേട്ടു, മറക്കും. എന്നെ ലൈവിൽ കൊണ്ടു വാ, ഞാൻ തെളിവ് പുറത്ത് വിടാം. ആരൊക്കെയാണ് കാമഭ്രാന്തമാരെന്നും മറ്റുള്ളവരുടെ കുടുംബത്തെ എങ്ങനെ തകർത്തുവെന്നും ഞാൻ പറയാം. ഇവിടുത്തെ നിയമം എങ്ങനെ പ്രതികരിക്കുന്നു, നിയമുണ്ടോ? ഇതൊക്കെ തുറന്ന് സംസാരിക്കാം ഞാൻ. വെല്ലുവിളിക്കുകയാണെന്ന് ബാല പറഞ്ഞു.
ഒരു അപേക്ഷയുള്ളത്, ജീവിതത്തിൽ നേട്ടം കൊയ്ത വലിയ നിർമാതാക്കൾ, സൂപ്പർ താരങ്ങൾ തുടങ്ങിയവർ എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അവർ സിനിമയെ ദൈവമായി കാണുന്നത് കൊണ്ടാണ്. അവർക്ക് കുടുംബത്തിന് അപ്പുറം പോയി സെക്‌സ് ചെയ്യണമെന്നുണ്ടെങ്കിൽ അതിന് സിനിമയുടെ ആവശ്യമില്ല. റിസ്‌ക് എടുത്ത് സ്വന്തം സ്വന്തം തൊഴിലിന്റെ ഇടയിൽ അത് ചെയ്യേണ്ട ആവശ്യമില്ല. അവർക്ക് പ്രശസ്തി ഉണ്ടെന്നു കരുതി അവരെ ടാർഗറ്റ് ചെയ്ത് നശിപ്പിക്കാതെ ഇരിക്കുക.അവരെക്കുറിച്ച് പറയുമ്പോൾ സങ്കടം വരും. മുകളിലുമല്ല, താഴെയുമല്ലാതെ നടുക്കുള്ളവരുണ്ട്. അവരാണ് പ്രശ്നം. കേസായിട്ടുണ്ട്, പോലീസ് സ്റ്റേഷനിലും പോയിട്ടുണ്ട്. കോടതിയിലും രജിസ്റ്റർ ആയിട്ടുണ്ട്. നാല് വർഷമായി കേസ് നടക്കുന്നുണ്ട്. എന്നിട്ടും ഒരു പിണ്ണാക്കും സംഭവിച്ചിട്ടില്ല. പിന്നെയാണ് നിങ്ങളുടെ ഹേമ കമ്മീഷൻ. ഹേമ കമ്മീഷനെ കുറ്റപ്പെടുത്തുകയല്ല. ഇപ്പോഴെങ്കിലും ഒരു ആക്ഷൻ എടുക്കണം. മനസിലുള്ള വിഷമം കൊണ്ട് പറയുന്നതാണെന്ന് ബാല പറഞ്ഞു.
Discussion about this post