തിരുവനന്തപുരം; ബുധനാഴ്ച വീശിയത് ‘ഗസ്റ്റി വിൻഡ്’ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ബുധനാഴ്ച രാത്രി നാശം വിതച്ചത് നിമിഷ നേരം കൊണ്ട് ശക്തിപ്രാപിച്ച് അവസാനിക്കുന്ന ഗസ്റ്റി വിൻഡ് വിഭാഗത്തിലെ കാറ്റ്. അറബിക്കടലിനു മുകളിൽ ലക്ഷദ്വീപിനു സമീപത്തായി രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ ഫലമായാണ് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗം പ്രാപിച്ച കാറ്റ് വീശിയതെന്നു തിരുവനന്തപുരത്തെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നീത കെ.ഗോപാൽ പറഞ്ഞു.
ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റ് ദുർബലമായിട്ടും കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ കാരണമായത് ചക്രവാതച്ചുഴികളാണ്. ലക്ഷദ്വീപിനു സമീപത്തെ ചക്രവാതച്ചുഴി കടലിലേക്ക് അകന്നു പോകുന്നതിനാൽ ഇന്നു മുതൽ മഴ കുറയും
Discussion about this post