Thursday, May 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അമ്മമാരാകാനില്ലെന്ന് പ്രഖ്യാപിച്ച് സ്ത്രീകൾ ; വിവാഹമേ വേണ്ട ; ഇതിന് പിന്നിലുള്ള കാരണം

by Brave India Desk
Aug 23, 2024, 11:23 am IST
in International
Share on FacebookTweetWhatsAppTelegram

രണ്ടോ അതിലധികമോ കുട്ടികൾ അടങ്ങുന്ന കുടുംബം എന്ന കാഴ്ചപ്പാട് തന്നെ ഇന്നത്തെ തലമുറയ്ക്ക് അംഗീകരിക്കാൻ കഴിയാത്തതാണ്. ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്നത് ഒരു കുഞ്ഞിന് ജന്മം നൽകുന്നതോടെയാണ്. ഇതോടെ ജീവിതത്തിന്റെ തലങ്ങൾ തന്നെ മാറി പോകുന്നു. വൈകാരികവും സാമ്പത്തികവും തൊഴിൽപരവുമായ ഈ മാറ്റങ്ങളെ പറ്റി ഇന്നത്തെ തലമുറയ്ക്ക് കൃത്യമായ അവബോധമുണ്ട്. അതുകൊണ്ട് തന്നെ ഒരു കുഞ്ഞു ജനിക്കുന്നതോടെ കുടുംബം പൂർണമായി എന്ന് തീരുമാനിക്കുന്നവരാണ് ഇന്നത്തെ മാതാപിതാക്കളിൽ ഏറെയും. എന്നാൽ ഇപ്പോഴിതാ തൊഴിൽപരമായ പുരോഗതിയും സാമ്പത്തിക ഭദ്രതയും നഷ്ടപ്പെടുന്നു എന്ന കാരണം കൊണ്ട് കുട്ടികളെ വേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ സ്ത്രീകൾ.

2023ലും ജനന നിരക്ക് കുത്തനെ താഴ്ന്ന നിലയിലായിരുന്നു. ഇതോടെ ഒരു സർവ്വേ നടത്തുകയായിരുന്നു. കരിയറിലെ പുരോഗതിയെയും കുട്ടികളെ വളർത്തുന്നതിനുള്ള സാമ്പത്തിക ചെലവിനെയും കുറിച്ചുള്ള ഉത്കണ്ഠ സ്ത്രീകളിൽ വളരെ ഏറെയാണ്. ഇതേ തുടർന്ന് ഭൂരിഭാഗം സ്ത്രീകളും പ്രസവം വൈകിപ്പിക്കുകയും കുഞ്ഞുങ്ങൾ വേണ്ടെന്ന് വെയ്ക്കുകയാണ് എന്നാണ് സർവ്വേകൾ വെളിപ്പെടുത്തുന്നത്.

Stories you may like

പാലൂട്ടിയ കൈക്ക് കൊത്തി പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ; അസിം മുനീറിനെതിരെ വധഭീഷണിയുമായി ലഷ്‌കർ-ഇ-തൊയ്ബ നേതാവ്

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

കഴിഞ്ഞവർഷം 2,30,000 കുട്ടികൾ മാത്രമാണ് രാജ്യത്ത് ജനിച്ചത്. കണക്കുകൾ ഇതേ നിലയിൽ തുടർന്നാൽ 2100 എത്തുന്നതോടെ ദക്ഷിണ കൊറിയയുടെ മൊത്തം ജനസംഖ്യ 26 ദശലക്ഷമായി കുറയും. നിലവിലെ ജനസംഖ്യയുടെ നേർപകുതിയാണിത്. എന്നാൽ ഇതിനുമപ്പുറം മറ്റു ചില കാരണങ്ങൾ കൂടി കുട്ടികൾ വേണ്ട എന്ന തീരുമാനത്തിന് പിന്നിലുണ്ട്.

പ്രസവവുമായി ബന്ധപ്പെട്ടു സ്ത്രീകൾക്ക് പിന്തുണ നൽകാൻ പല നയങ്ങളും സർക്കാർ രൂപികരിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇവയൊന്നും കൃത്യമായ രീതിയിൽ പ്രാവർത്തികമാകുന്നില്ല. അവിടെ പ്രസവാവധി പുരുഷൻമാർക്കും സ്ത്രീകൾക്കും ഒരു പോലെയാണ് നൽകുന്നത്. എന്നാൽ പുരുഷന്മാരിൽ 1.3 ശതമാനം മാത്രമാണ് ഈ അവധി വിനിയോഗിക്കുന്നത്. അതായത് പ്രസവശേഷം കുഞ്ഞിന്റെ പരിചരണം പൂർണമായി ഏറ്റെടുത്ത് പ്രസവാവധി കൂടുതലായി ഉപയോഗിക്കുന്നതു സ്ത്രീകൾ തന്നെയാണ്. ഇതുമൂലം യുവതികളെ ജോലിക്കെടുക്കുന്നതിനു പല കമ്പനികളും വിമുഖത പ്രകടിപ്പിക്കുന്നു. ജോലിയിൽ പ്രവേശിച്ച് പരിശീലനം നേടിയ ശേഷം ഗർഭിണികളാകുന്ന സ്ത്രീകൾ കുഞ്ഞുങ്ങളുടെ കാര്യത്തിൽ മാത്രം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മുഴുവൻ സമയ ജോലി ചെയ്യുന്നതിൽ നിന്നും പിന്തിരിയുകയും ചെയ്യുന്നതിനാലാണിത്.

കുഞ്ഞുങ്ങൾ, മാത്രമല്ല വിവാഹം തന്നെ വേണ്ട എന്നു വെയ്ക്കുന്ന സ്ത്രീകളുടെ എണ്ണവും വർദ്ധിച്ചു വരികയാണ് എന്നാണ് സർവേ റിപ്പോർട്ട്. ജീവിത ചിലവ് കുത്തനെ ഉയരുന്നു എന്നതാണ് വിവാഹങ്ങളിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നത്. എന്നാൽ മുൻപ് കുഞ്ഞുങ്ങളുമൊത്തുള്ള ജീവിതം സ്വപ്നം കണ്ടിരുന്നവർ തന്നെയാണ് ജീവിതസുരക്ഷ കണക്കിലെടുത്ത് വിവാഹമോ കുഞ്ഞുങ്ങളോ വേണ്ട എന്ന തീരുമാനത്തിലേയ്ക്ക് എത്തിയതെന്നും സർവേകൾ ചൂണ്ടിക്കാട്ടുന്നു.

Tags: women issueKoria
Share35TweetSendShare

Latest stories from this section

വീട്ടിൽ വളർത്താൻ 25,000 രൂപയുടെ ഉറുമ്പുകൾ!; ലോകത്തെ ഞെട്ടിച്ച ഏറ്റവും വിചിത്രമായ കള്ളക്കടത്ത്; ഞെട്ടിക്കുന്ന പാരിസ്ഥിതിക വിപത്തുകൾ

വീട്ടിൽ വളർത്താൻ 25,000 രൂപയുടെ ഉറുമ്പുകൾ!; ലോകത്തെ ഞെട്ടിച്ച ഏറ്റവും വിചിത്രമായ കള്ളക്കടത്ത്; ഞെട്ടിക്കുന്ന പാരിസ്ഥിതിക വിപത്തുകൾ

അൽ-ബദർ-ഹിസ്ബുൾ സഖ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് ; ജമ്മു കശ്മീരിൽ തീവ്രവാദ ശൃംഖല വീണ്ടും സജീവമാക്കാൻ ശ്രമം

അൽ-ബദർ-ഹിസ്ബുൾ സഖ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് ; ജമ്മു കശ്മീരിൽ തീവ്രവാദ ശൃംഖല വീണ്ടും സജീവമാക്കാൻ ശ്രമം

യുഎസ് സൈന്യത്തിന്റെ അതിനൂതന ‘എംക്യൂ-9 റീപ്പർ’ വെടിവെച്ചിട്ട് ഇറാൻ ; F-35 യുദ്ധവിമാനത്തിന് നേരെയും ആക്രമണം നടത്തിയെന്ന് ഐആർജിസി

യുഎസ് സൈന്യത്തിന്റെ അതിനൂതന ‘എംക്യൂ-9 റീപ്പർ’ വെടിവെച്ചിട്ട് ഇറാൻ ; F-35 യുദ്ധവിമാനത്തിന് നേരെയും ആക്രമണം നടത്തിയെന്ന് ഐആർജിസി

നിർണായക ധാതു കരാർ ഒപ്പുവെച്ച് ഇന്ത്യയും യുഎസും ; ആഗോളതലത്തിലെ ചൈനയുടെ ഏകാധിപത്യം അവസാനിപ്പിക്കുക ലക്ഷ്യം

നിർണായക ധാതു കരാർ ഒപ്പുവെച്ച് ഇന്ത്യയും യുഎസും ; ആഗോളതലത്തിലെ ചൈനയുടെ ഏകാധിപത്യം അവസാനിപ്പിക്കുക ലക്ഷ്യം

Discussion about this post

Latest News

ഭാരതത്തിന്റെ സാമ്പത്തിക കരുത്തിനു മുന്നിൽ യുഎസ് താത്പര്യം; ട്രംപിന്റെ ഉന്നത പ്രതിനിധി സംഘം ജൂൺ 1-ന് ഇന്ത്യയിലേക്ക്

ഭാരതത്തിന്റെ സാമ്പത്തിക കരുത്തിനു മുന്നിൽ യുഎസ് താത്പര്യം; ട്രംപിന്റെ ഉന്നത പ്രതിനിധി സംഘം ജൂൺ 1-ന് ഇന്ത്യയിലേക്ക്

പാക് അതിർത്തിയിൽ ഇനി ഈച്ചപോലും കടക്കില്ല; രാജസ്ഥാൻ അതിർത്തി ജില്ലകളിൽ അമിത് ഷായുടെ മാസ്റ്റർ പ്ലാൻ

പാക് അതിർത്തിയിൽ ഇനി ഈച്ചപോലും കടക്കില്ല; രാജസ്ഥാൻ അതിർത്തി ജില്ലകളിൽ അമിത് ഷായുടെ മാസ്റ്റർ പ്ലാൻ

നെഗറ്റീവ് എനർജി നിങ്ങളെ അലട്ടുന്നുണ്ടോ? മനസ്സും ശരീരവും ശുദ്ധമാക്കാൻ ‘ആത്മീയ ശുദ്ധീകരണം’;ദിവസവും ചെയ്യേണ്ട കാര്യങ്ങൾ

നെഗറ്റീവ് എനർജി നിങ്ങളെ അലട്ടുന്നുണ്ടോ? മനസ്സും ശരീരവും ശുദ്ധമാക്കാൻ ‘ആത്മീയ ശുദ്ധീകരണം’;ദിവസവും ചെയ്യേണ്ട കാര്യങ്ങൾ

3 കോടി ശമ്പളമുണ്ട്, പക്ഷെ സ്വന്തമായി കാറോ ടിവിയോ ഇല്ല! 35-ാം വയസ്സിൽ വിരമിക്കാൻ മെറ്റാ എൻജിനീയറുടെ ‘മാസ്സ് പ്ലാൻ

3 കോടി ശമ്പളമുണ്ട്, പക്ഷെ സ്വന്തമായി കാറോ ടിവിയോ ഇല്ല! 35-ാം വയസ്സിൽ വിരമിക്കാൻ മെറ്റാ എൻജിനീയറുടെ ‘മാസ്സ് പ്ലാൻ

പഴങ്ങളിൽ സുന്ദരൻ, പക്ഷെ അമിതമായാൽ വില്ലൻ! ഒരു ദിവസം എത്ര ലിച്ചി കഴിക്കാം?

പഴങ്ങളിൽ സുന്ദരൻ, പക്ഷെ അമിതമായാൽ വില്ലൻ! ഒരു ദിവസം എത്ര ലിച്ചി കഴിക്കാം?

നാളെ നിങ്ങൾക്ക് എങ്ങനെ? മീനരാശി ഫലം: കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കകൾ ജോലിയെ ബാധിച്ചേക്കാം; ജാഗ്രത പുലർത്തുക

നാളെ നിങ്ങൾക്ക് എങ്ങനെ? മീനരാശി ഫലം: കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കകൾ ജോലിയെ ബാധിച്ചേക്കാം; ജാഗ്രത പുലർത്തുക

പാകിസ്താനെ ആപത്തിൽ നിന്നും കാത്ത് ഭാരതം; ചെനാബിൽ പ്രളയസാധ്യതയെന്ന് ഇസ്ലാമാബാദിന് മുന്നറിയിപ്പ് നൽകി ന്യൂഡൽഹി

പാകിസ്താനെ ആപത്തിൽ നിന്നും കാത്ത് ഭാരതം; ചെനാബിൽ പ്രളയസാധ്യതയെന്ന് ഇസ്ലാമാബാദിന് മുന്നറിയിപ്പ് നൽകി ന്യൂഡൽഹി

സമാധാനം തകർക്കാനുള്ള വിഘടനവാദ അജണ്ടകൾ പരാജയപ്പെട്ടു;ശ്രീനഗർ ജാമിയ മസ്ജിദിൽ ഈദ് നമസ്കാരത്തിന് കർശന സുരക്ഷാ നിയന്ത്രണം

സമാധാനം തകർക്കാനുള്ള വിഘടനവാദ അജണ്ടകൾ പരാജയപ്പെട്ടു;ശ്രീനഗർ ജാമിയ മസ്ജിദിൽ ഈദ് നമസ്കാരത്തിന് കർശന സുരക്ഷാ നിയന്ത്രണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies