സിനിമകളിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയവർ നിരവധിപേരാണ്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ രാഷട്രീയത്തിലേക്ക് കാലെടുത്ത് വച്ചിരിക്കുകയാണ് നടൻ വിജയ്. തമിഴക വെട്രി കഴകം എന്ന പേരിൽ സ്ഥാപിച്ച പാർട്ടിയുടെ പതാകയും ഗാനവും ഇന്നലെയാണ് പുറത്തിറക്കിയത്. ആ വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ വിജയുടെ ജാതക ഫലം പുറത്ത് വിട്ടിരിക്കുകാണ് പ്രമുഖ ജോത്സ്യൻ. ഭാരതീയ വിദ്യഭവനിലെ ജ്യോതിഷ പ്രൊഫസറാണ് എക്‌സിലൂടെ ഫലം പുറത്ത് വിട്ടിരിക്കുന്നത്.വിജയിയുടെ സമയം തീരെ ശരിയല്ല എന്നാണ് ജ്യോതിഷ പ്രൊഫസർ പറയുന്നത്. ജാതക പ്രകാരം ഇത് പാർട്ടി പ്രഖ്യാപിയ്ക്കുന്നതിനോ പാർട്ടി പരിപാടികൾ സംഘടിപ്പിക്കുന്നതിനോ ഒന്നും വിജയ്ക്ക് പറ്റിയ നേരമല്ലത്രെ.
അടുത്ത പ്രവചനം കുടുംബത്തിനുള്ളിൽ വഴക്ക് ഉണ്ടാവും എന്നാണ്. ജീവിത പങ്കാളിയുമായി തെറ്റും . പാർട്ടി അത്ര വലിയ മുന്നേറ്റം കാഴ്ച വയ്ക്കില്ല. 2025 ഒക്ടോബർ വരെ ദശാ ശുക്രൻ വ്യാഴവുണ് ജാതകത്തിൽ തെളിഞ്ഞ് നിൽക്കുന്നത് എന്നാണ് ജോത്സ്യൻ പറയുന്നത്.
എന്നാൽ ഞങ്ങളുടെ അണ്ണൻ നാളും നക്ഷത്രവും നോക്കിയല്ല രാഷ്ട്രീയത്തിലേക്കിറങ്ങിയത്. കൂടെ പിന്തുണയ്ക്കാൻ ഞങ്ങളുണ്ടാവുമ്പോൾ പാർട്ടിയ്ക്ക് യാതൊന്നും സംഭവിക്കില്ല എന്നും ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു.തമിഴ് സിനിമയെ സംബന്ധിച്ച് ഇത്തരം ജ്യോതിഷ പ്രവചനങ്ങൾ പലപ്പോഴും വൈറലായിരുന്നു. നയൻതാരയുടെയും, സമാന്തയുടെയുമെല്ലാം പ്രണയവും വിവാഹവും , വിവാഹ മോചനവും എല്ലാം പ്രവചിച്ച ജോത്സ്യന്മാരടക്കമുണ്ട്.
Discussion about this post