എറണാകുളം: ഹേമ കമ്മിറ്റിയ്ക്ക് മുൻപിൽ താനും മൊഴികൊടുത്തുവെന്ന് വ്യക്തമാക്കി നടൻ ടൊവിനോ തോമസ്. കുറ്റക്കാർ ശിക്ഷിക്കപ്പെടണം. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഉണ്ടാകണം എന്നും ടൊവിനോ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മലയാള സിനിമയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനായി രൂപീകരിച്ച കമ്മിറ്റിയുമായി സംസാരിച്ചു. ചില കാര്യങ്ങൾ അവരോട് വെളിപ്പെടുത്തിയിട്ടുണ്ട്. ആര് ക്രൂരത കാട്ടിയാലും ശിക്ഷ ലഭിക്കണം. അത് പുരുഷൻ ആണെങ്കിലും സ്ത്രീ ആണെങ്കിലും ശിക്ഷ ലഭിക്കണം. ജോലി സ്ഥലങ്ങൾ സ്ത്രീ സൗഹൃദം ആകണം. പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കണം എന്നും ടൊവിനോ പറഞ്ഞു. അതേസമയം മലയാള സിനിമയെ തിന്മകളുടെ കേന്ദ്രമായി കാണാൻ കഴിയില്ല എന്നും ടൊവിനോ കൂട്ടിച്ചേർത്തു.
Discussion about this post