എറണാകുളം : സിനിമ മേഖലയിൽ തന്നോട് ആരും ഇതുവരെയും മോശമായി പെരുമാറിയിട്ടില്ല എന്ന് നടിയും അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ ജോമോൾ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കുകയായിരുന്നു നടി.
ഞാനെത്രയോ കാലമായി സിനിമയിൽ അഭിനയിക്കുന്നു. ഇന്നേവരെ തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല.സ്വന്തം അനുഭവമുണ്ടായിട്ടില്ല. നിങ്ങൾ പറയുന്നത് പോലെ കതകിൽ വന്ന് തട്ടുകയോ അല്ലെങ്കിൽ കൂടെ സഹകരിച്ചാൽ മാത്രമേ സിനിമയിൽ അഭിനയിക്കാൻ അവസരമുള്ളൂവെന്ന് തന്നോടാരും പറഞ്ഞിട്ടില്ലെന്നും ജോമോൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
പ്രമുഖ നടിയെ സിനിമയിൽ നിന്നും മാറ്റി നിർത്തിയെന്ന് ആരോപിച്ചിരുന്നു. സിനിമയിൽ ഇപ്പോഴും അവർ അഭിനയിക്കുന്നുണ്ട്. ഒരു സംവിധായകന്റേയോ എഴുത്തുകാരന്റേയോ ക്രിയേറ്റിവിറ്റിയെ നമുക്ക് ചോദ്യം ചെയ്യാൻ പാടില്ല. അതിൽ ഇടപെടാനാവില്ല. ഇത്തരം മോശപ്പെട്ട അനുഭവങ്ങൾ ഉള്ളവർ പരാതിയുമായി വന്നാൽ അവർക്കൊപ്പം നിൽക്കും. മലയാള സിനിമാ മേഖലയെക്കുറിച്ചുള്ള ആരോപണങ്ങൾ പത്രത്തിൽ വന്നത് മാത്രമാണ് കേട്ടിട്ടുള്ളത്. അല്ലാതെ പരാതിയായി വന്നിട്ടില്ലെന്നും ജോമോൾ കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന് അഞ്ച് നാൾക്ക് ശേഷമാണ് അമ്മ വിഷയത്തിൽ പ്രതികരിക്കുന്നത്. ജനറൽ സെക്രട്ടറി സിദ്ദിഖും മറ്റ് ഭാരവാഹികളും ആണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. അമ്മ അംഗങ്ങൾ ഓൺലൈൻ ആയി യോഗം ചേർന്നതിന് പിന്നാലെയാണ് വിശദീകരണവുമായി അമ്മ എത്തിയത്. ഇത്രയേറെ ഗുരുതരമായ റിപ്പോർട്ട് വന്നിട്ടും പ്രതികരിക്കാത്തതിൽ കടുത്ത വിമർശനം നേരിക്കതിന് പിന്നാലെയാണ് പ്രതികരണം.
Discussion about this post