കൊച്ചി; നടനും ‘അമ്മ’ ഭാരവാഹിയും ആയിരുന്ന ഇടവേള ബാബുവിനെതിരെ ഉയർന്ന ആരോപണം പരിശോധിക്കുമെന്ന് അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്. ഇടവേള ബാബുവിനെതിരായ ആരോപണം കേട്ടിരുന്നു. ബാബുവിനോട് ഇക്കാര്യം സംബന്ധിച്ച് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് സിദ്ദിഖ് വ്യക്തമാക്കി.
മമ്മൂട്ടിയും മോഹൻലാലും ഹേമ കമ്മിറ്റി മുൻപാകെ ഹാജരായെന്ന് അദ്ദേഹം പറഞ്ഞു. എന്തൊക്കെയാണ് പറഞ്ഞതെന്ന് ഞാൻ അവരോട് ചോദിച്ചിട്ടില്ല. അമ്മയിലെ പല വനിതാ അംഗങ്ങളുടെ മൊഴിയെടുത്തില്ല. എന്റെ മൊഴിയുമെടുത്തിട്ടില്ല. അമ്മയുടെ യോഗം ഉടൻ ചേരും, വിശദമായി റിപ്പോർട്ട് ചർച്ച ചെയ്യുമെന്നും സിദ്ദിഖ് വ്യക്തമാക്കിയിട്ടില്ല.
പ്രതികരണം വൈകിപ്പോയെന്ന് പരാതിയുയർന്നിട്ടുണ്ട്. അന്ന് ഞങ്ങളുടെ ഷോയുടെ റിഹേഴ്‌സൽ നടക്കുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് ഷോ അവസാനിപ്പിച്ചത്. ഇന്നലത്തെ ഒരു ദിവസം മുഴുവൻ ചർച്ച ചെയ്തു. പ്രസിഡന്റ് ചെന്നൈയിലാണ്. അഭിപ്രായസമന്വയം രൂപീകരിക്കാനുള്ള സമയമാണ് എടുത്തത്. ഒളിച്ചോട്ടമോ പിൻമാറ്റമോ കാത്തുനിന്നതോ അല്ലെന്ന് താരം വ്യക്തമാക്കി.
Discussion about this post