തിരുവനന്തപുരം: മലയാള സിനിമയിൽ എക്കാലത്തും പവർ ഗ്രൂപ്പുകൾ ഉണ്ടെന്ന് നടൻ കൃഷ്ണകുമാർ. അങ്ങിനെയില്ലെന്ന് പറയണമെങ്കിൽ മണ്ടനായിരിക്കണം. വളരെ ആഴമേറിയതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം ലോബി, മട്ടാഞ്ചേരി ലോബി തുടങ്ങി എല്ലാകാലത്തും പവർഗ്രൂപ്പുകൾ ഉണ്ട്. അങ്ങിനെയല്ലെന്ന് പറയുന്നവർ മണ്ടന്മാരായിരിക്കും. പ്രീതി പിടിച്ചെടുക്കുകയായിരിക്കും ഇവരുടെ ലക്ഷ്യം. ശക്തമായ പവർഗ്രൂപ്പുകളാണ് സിനിമയിൽ ഉള്ളത്. എന്നാൽ അവരുടെ പ്രവർത്തനം ഇൻവിസിബിൾ ആയിരിക്കും. കൊടുക്കൽ വാങ്ങലുകൾ കൂടുതലായി നടക്കുന്ന രംഗമാണ് ഇത്. കിട്ടാതെ വരുമ്പോൾ പരാതിപ്പെടുകയാണ്. ഇത്തരത്തിൽ നൽകുന്ന പരാതികളിൽ പകുതിയും വ്യാജം ആണ് എന്നതാണ് പ്രധാന വസ്തുത.
പവർഗ്രൂപ്പുകൾ പോലെ തന്നെ വളരെയികം സക്‌സസ്ഫുൽ ആയി നിൽക്കുന്നവരും സിനിമാ മേഖയിൽ ഉണ്ട്. അവരോട് എന്നും സ്‌നേഹം മാത്രമാണ്. വളരെ മികച്ചതും ആഴമേറിയതുമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. അതിൽ നടപടിയുണ്ടാകട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. നടപടികൾക്ക് ഇപ്പോൾ തുടക്കം കുറിച്ചില്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
Discussion about this post