തിരുവനന്തപുരം; ടൂറിസം സെക്രട്ടറിയും ഡയറക്ടറും വിദേശ ടൂറിനൊരുങ്ങുന്നതായി റിപ്പോർട്ട്. കേരളം സുന്ദരവും സുരക്ഷിതവുമാണെന്ന് വിദേശരാജ്യങ്ങളിൽ പ്രചരണം നടത്തുകയാണ് ലക്ഷ്യം.
ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, അഡീഷണൽ ഡയറക്ടർ വിഷ്ണു രാജ് തുടങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥരാണ് വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര വ്യാപാര മേളകളിലും മീറ്റിംഗുകളിലും പങ്കെടുക്കാൻ തയ്യാറെടുക്കുന്നത്.
തായ്‌ലാൻഡ് ,മലേഷ്യ, സിങ്കപ്പുർ, ഓസ്‌ട്രേലിയ, യു.കെ, ജർമനി, തുടങ്ങിയ രാജ്യങ്ങളാണ് ഈ ഉദ്യോഗസ്ഥർ സന്ദർശിക്കുക. സംസ്ഥാനത്തുണ്ടായ വിവിധ പ്രകൃതി ദുരന്തങ്ങൾ കേരള ടൂറിസം വ്യവസായത്തെ പ്രതിസന്ധിയിലാക്കിയെന്നും ഇത് തരണം ചെയ്യാൻ വിദേശ ട്രാവൽ ആന്റ് ടൂറിസം മേളകളിൽ ഉദ്യോഗസ്ഥ സാന്നിദ്ധ്യം അനിവാര്യമെന്നും സർക്കാർ വ്യക്തമാക്കി.
Discussion about this post