കൊച്ചി: നടൻ സിദ്ദിഖിന്റെ ആത്മകഥ പ്രകാശനം ചെയ്തു. ‘അഭിനയമറിയാതെ’ എന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകം സിദ്ദിഖിൻറെ ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് പ്രകാശനം ചെയ്തത്. ലിപി പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
നടൻ മമ്മൂട്ടി പുസ്തകപ്രകാശനത്തിന് എത്തിച്ചേരേണ്ടതായിരുന്നു എനിക്കിലും, ഷൂട്ടിംഗ് ലൊക്കേഷനിലെ നിനച്ചിരിക്കാത്ത താമസം മൂലം അദ്ദേഹത്തിന് കൃത്യസമയത്ത് ഇറങ്ങാൻ സാധിക്കാതെ വരികയായിരുന്നു.പുസ്തകം മമ്മൂട്ടിയെക്കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കണമെന്നായിരുന്നു ആഗ്രഹമെന്നും എല്ലാ നല്ല കാര്യങ്ങളുടെ തുടക്കത്തിലും അദ്ദേഹമുണ്ടാകാറുണ്ടായിരുന്നുവെന്നും സിദ്ദിഖ് വ്യക്തമാക്കി. ജീവിതത്തിലും സിനിമയിലും പലപ്പോഴായി ഉണ്ടായ അനുഭവങ്ങളെ പുസ്തകരൂപത്തിൽ ആക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സിനിമ മേഖലയിൽനിന്നും സംവിധായകൻ വിജി തമ്പി, നടൻ ഹരിശ്രീ അശോകൻ, ജയൻ ചേർത്തല, വിനുമോഹൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Discussion about this post