കൊച്ചി; ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ ആരോപണത്തിൽ മന്ത്രി സജി ചെറിയാന്റ നിലപാടിനെതിരെ സംവിധായകൻ ആഷിഖ് അബു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാഷ്ട്രീയമായി യാതൊരു വിവരവുമില്ലന്ന് അദ്ദേഹം തെളിയിക്കുകയാണെന്നും അദ്ദേഹത്തിന് പാർട്ടി ക്ലാസ് കൊടുക്കണമെന്നും ആഷിഖ് അബു കുറ്റപ്പെടുത്തി.
ഈ വിഷയം സംസാരിക്കാൻ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വരണം. പരാതിയെപറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തിൽ മാത്രം ഒതുങ്ങുകയാണ് സജി ചെറിയാൻ. മന്ത്രിയെ തിരുത്താൻ പാർട്ടി തയാറാവണം.ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ മുതൽ ഈ വിഷയത്തിൽ ഇടതുപക്ഷ മന്ത്രിമാർക്ക് തന്നെ ആശയക്കുഴപ്പമുണ്ട്. സാംസ്‌കാരിക മന്ത്രി പറയുന്നത് സാമാന്യ ബുദ്ധിവച്ച് മനസ്സിലാകുന്നതല്ല. അദ്ദേഹം വലിയൊരു മൂവ്‌മെന്റിന് എതിരെ നിൽക്കുകയാണ്. ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണമെന്ന് ആഷിഖ് അബു പറയുന്നു.
രഞ്ജിത്തിനെ പദവിയിൽ നിന്നു മാറ്റി നിർത്താൻ സർക്കാർ തയാറാവണമെന്നും നടിയുടേത് ആരോപണമല്ല, വെളിപ്പെടുത്തലാണെന്നും ആഷിഖ് അബു പറഞ്ഞു. പരാതി കൊടുക്കാൻ നടി തയാറാകും. നടി പറഞ്ഞത് ആരോപണമല്ല, വെളിപ്പെടുത്തലാണ്”-ആഷിഖ് അബു പറഞ്ഞു. ജഗദീഷിന്റെ വാക്കുകൾ പ്രതീക്ഷ നൽകുന്നുണ്ടെന്നും സിദ്ദിഖ് നല്ല അഭിനേതാവാണെന്നും ഇന്നലെയും അദ്ദേഹം അഭിനയിക്കുന്നതാണ് കണ്ടതെന്നും ആഷിഖ് അബു പറഞ്ഞു.
Discussion about this post