എറണാകുളം: മോശമായി പെരുമാറിയെന്ന ജൂനിയർ ആർട്ടിസ്റ്റ് ജുബിത ആണ്ടിയുടെ ആരോപണത്തെ തള്ളി നടന സുധീഷ്. അങ്ങനെ ഒരു കാര്യം സംഭവിച്ചിട്ടേയില്ലെന്നായിരുന്നു സുധീഷിന്റെ പ്രതികരണം. എന്ത് അടിസ്ഥാനത്തിലാണ് അവർ അങ്ങനെ പറഞ്ഞതെന്നും നടൻ ചോദിച്ചു.
‘എന്ത് അടിസ്ഥാനത്തിലാണ് ജുബിത അങ്ങനെ പറഞ്ഞത്. ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടേയില്ല. ഞാൻ ചെയ്യാത്ത കാര്യമാണ് അത്. മാനം നഷ്ടപ്പെടുന്ന കാര്യമാണ്. നിയമ നടപടികളുമായി മുന്നോട്ട് പോവുന്നതിനെ കുറിച്ച് ആലോചിക്കും’- സുധീഷ് വ്യക്തമാക്കി.
എന്നാൽ, സുധീഷിന്റെ പ്രതികരണത്തിന് മറുപടിയുമായി ജുബിത രംഗത്ത് വന്നിരുന്നു. സുധീഷ് നന്നായി കളവ് പറയുന്ന വ്യക്തിയാണെന്ന് ജുബിത രൂക്ഷവിമർശനം ഉന്നയിച്ചു. നടൻ പറഞ്ഞ കാര്യമാണ് താൻ പറഞ്ഞത്. അത്രയേറെ വേദനിച്ചതുകൊണ്ടാണ് അതെല്ലാം ഇപ്പോഴും ഓർത്തിരിക്കുന്നത്. ഇതിനെ പറ്റി ആദ്യമായല്ല പറത്ത് പറയുന്നത്. ഭയമില്ലെന്നും ജുബിത പറഞ്ഞു.
സുധീഷ്, ഇടവേള ബാബു എന്നിവർക്കെതിരെയാണ് ജുബിത ആരോപണമുന്നയിച്ചത്. ഒരുമിച്ച് യാത്ര ചെയ്യാം, ടൂർ പോകാം എന്നൊക്കെ സുധീഷ് പറഞ്ഞിരുന്നു. അമ്മയിലെ അംഗത്വ ഫീസായ രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്താൽ മതിയെന്ന് ഇടവേള ബാബു പറഞ്ഞുവെന്നും ജുബിത വെളിപ്പെടുത്തിയിരുന്നു.
Discussion about this post