കൊച്ചി; ഇരയും വേട്ടക്കാരനും അഭിപ്രായവ്യത്യാസം വന്ന് രണ്ടുവഴിയിലായിക്കഴിഞ്ഞാൽ പീഡനം ആരോപിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് നടി കൃഷ്ണപ്രഭ.ഒരേപോലെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന, വർഷങ്ങളായിട്ട് എല്ലാ തരത്തിലുള്ള ബന്ധവുമുണ്ടായിരുന്നവർ തമ്മിൽ പ്രശ്‌നമുണ്ടാകുമ്പോൾ ആരോപണം ഉന്നയിക്കുന്നത് തെറ്റാണെന്ന് താരം പറഞ്ഞു.
മാറ്റങ്ങൾ മുന്നിൽ കണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും എന്നാൽ വ്യക്തിപരമായി താത്പര്യമില്ലാത്തവരെ കരിവാരിത്തേക്കാനും പ്രതിക്കൂട്ടിൽ നിർത്താനുമാണ് ചിലർ ശ്രമിക്കുന്നതെന്നും കൃഷ്ണപ്രഭ ആരോപിച്ചു. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന അടിസ്ഥാനസൗകര്യങ്ങളും വേതനക്കുറവും ചർച്ച ചെയ്യാൻ ആരും തയ്യാറാവാത്തത് സങ്കടകരമാണെന്നും കൃഷ്ണപ്രഭ വ്യക്തമാക്കി.
Discussion about this post