ആലപ്പുഴ: ഹരിപ്പാട് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലാം ക്ലാസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ഹരിപ്പാട് മുട്ടം എള്ളുവിളയിൽ ബാബുവിന്റെ മകൻ കാർത്തിക് എന്ന ഒൻപത് വയസുകാരനാണ് മരിച്ചത്.ടിവിയിൽ കാർട്ടൂൺ ചാനൽ റീചാർജ്ജ് ചെയ്ത് നൽകാത്തതിനെ തുടർന്നായിരുന്നു കടുംകൈ.
ഓഗസ്റ്റ് 18 ന് ആയിരുന്നു സംഭവം നടന്നത്. ടിവിയിൽ കാർട്ടൂൺ ചാനൽ ലഭിക്കുന്നില്ലെന്നും റീചാർജ്ജ് ചെയ്യണമെന്നും കുട്ടി അമ്മയോട് ആവശ്യപ്പെട്ടു. വൈകുന്നേരം റീചാർജ്ജ് ചെയ്ത് നൽകാമെന്ന് അമ്മ സമ്മതം അറിയിച്ചു. എന്നാൽ ഇതിന് പിന്നാലെ വീടിനോട് ചേർന്നുള്ള ചായ്പിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചായ്പിൽ തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു.
പിന്നീട്, തിരുവല്ലയിലെ മെഡിക്കൽ കോളേജിലേക്കു മാറ്റി. അവിടെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു കുട്ടി. .മുട്ടത്തെ സ്വകാര്യ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ് കാർത്തിക്. സംഭവത്തിൽ കരീലക്കുളങ്ങര പൊലീസ് കേസെടുത്തു.
Discussion about this post