ജെറുസലേം: ലെബനനൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയ്‌ക്കെതിരെ ശക്തമായ സൈനിക നടപടിയുമായി ഇസ്രായേൽ. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രായേലിലേക്ക് റോക്കറ്റുകൾ തൊടുത്തതിന് പിന്നാലെ ഇസ്രായേൽ സൈന്യം തിരിച്ചടിച്ചു. ലെബനനിലേക്ക് ഒരേസമയം നൂറുകണക്കിന് റോക്കറ്റുകൾ തൊടുത്താണ് ഇസ്രായേലിന്റെ ആക്രമമം.
അതിർത്തിയിൽ ഉടനീളം യുദ്ധവിമാനങ്ങൾ വിന്യസിച്ചാണ് ഇസ്രായേൽ പ്രതിരോധം ശക്തമാക്കുന്നത്. ഏകദേശം 100 IAF യുദ്ധവിമാനങ്ങൾ … തെക്കൻ ലെബനനിൽ സ്ഥിതി ചെയ്യുന്നതും ഉൾച്ചേർത്തതുമായ ആയിരക്കണക്കിന് ഹിസ്ബുള്ള റോക്കറ്റ് ലോഞ്ചർ ബാരലുകൾ അടിച്ചു തകർത്തുവെന്ന് ഇസ്രായേൽ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ന് രാവിലെ ആറുമണി മുതൽ ഇസ്രയേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രതിരോധമന്ത്രി യോവ് ഗാലന്റ് അറിയിച്ചു.രാജ്യത്തെ ജനതക്ക് നേരെ വൻതോതിലുള്ള ആക്രമണം ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ലെബനനു നേർക്കുള്ള സൈനിക നടപടിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
അതേസമയം ഇസ്രയേലിന്റെ സുപ്രധാന സൈനിക കേന്ദ്രങ്ങൾക്കു നേരെ സ്‌ഫോടകശേഷിയുള്ള 320 ലധികം റോക്കറ്റുകൾ വിക്ഷേപിച്ചെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു. കഴിഞ്ഞ മാസം ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ഥാപക നേതാക്കളിലൊരാളായ ഫൗദ് ഷുക്കർ കൊല്ലപ്പെട്ടിരുന്നു. അതിന്റെ പ്രതികാര നടപടിയുടെ ഭാഗമായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണം.
Discussion about this post