കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാളസിനിമയിലെ താരങ്ങളെ പറ്റി ആരോപണ പ്രത്യാരോപണങ്ങൾ ഉയരുന്നതിനിടെ നടി ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു. കഴിഞ്ഞുപോയ കാര്യങ്ങളുടെ നേർക്കുള്ള തിരിഞ്ഞു നോട്ടം എന്ന് അർത്ഥം വരുന്ന ‘Retrospect’ എന്ന വാക്ക് ക്യാപ്ഷനാക്കിയാണ് സ്വന്തം ചിത്രം ഭാവന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്.നടിയോടുള്ള സ്‌നേഹം അറിയിച്ച് നിരവധിയാളുകളാണ് കമൻറുമായി രംഗത്ത് എത്തിയത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത ഹണ്ടാണ് ഭാവനയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.തിരക്കഥ എഴുതിയിരിക്കുന്നത് നിഖിൽ ആന്റണിയാണ്. ഛായാഗ്രാഹണം നിർവഹിക്കുന്നത് ജാക്‌സൺ ജോൺസണാണ്. ഭാവനയ്ക്കു പുറമേ ഷാജി കൈലാസ് ചിത്രത്തിൽ അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി സുരേഷ് കുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
Discussion about this post