തിരുവനന്തപുരം: സർക്കാർ ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്നും മാദ്ധ്യമങ്ങൾ സർക്കാരിനെ താറടിച്ചെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതിന് പിന്നാലെയാണ് സജി ചെറിയാൻറെ പ്രതികരണം.
രഞ്ജിത്തിനെ സംരക്ഷിക്കാൻ താൻ ശ്രമിച്ചിട്ടില്ല.താൻ പറയാത്ത കാര്യങ്ങളാണ് മാദ്ധ്യമങ്ങൾ വളച്ചൊടിച്ചത്. ‘ഇടതുപക്ഷരാഷ്ട്രീയവും മനസും സ്ത്രീ പക്ഷത്തുനിൽക്കുമ്പോൾ അതിനെ സംരക്ഷിക്കുന്ന സർക്കാരിനെ നിങ്ങൾ താറടിച്ച് കാണിക്കുകയാണ്. മാദ്ധ്യമങ്ങളോട് സംസാരിക്കാൻ ഭയക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു പരാതി അതിൻമേൽ ലഭിച്ചാൽ അത് പരിശോധിക്കും. അതിനുശേഷം ശക്തമായ നടപടി പരിശോധിക്കും’ – എന്നാണ് പറഞ്ഞത്. താൻ സംസാരിച്ച് പുറത്തോട്ട് ഇറങ്ങുന്നതിന് മുൻപ് തന്നെ ഒരുമാദ്ധ്യമം എഴുതിക്കാണിച്ചത് രഞ്ജിത്തിനെ സംരക്ഷിക്കാൻ സാംസ്‌കാരിക മന്ത്രി എന്നാണ്. അത് എന്നെ പ്രയാസപ്പെടുത്തി. അതിന്റെ ചുവട് പിടിച്ച് സ്ത്രീവിരുദ്ധനാണെന്നാണ് മാദ്ധ്യമങ്ങൾ വിശദീകരിച്ചതെന്ന് സജി ചെറിയാൻ പറഞ്ഞു.
നിങ്ങൾക്ക് എന്നെ അറിയാൻ വയ്യാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എനിക്ക് മൂന്ന് പെൺകുട്ടികളാണ്. ഭാര്യ, അമ്മ ഉൾപ്പടെ അഞ്ച് സ്ത്രീകളുള്ള വീട്ടിൽ ഞാൻ മാത്രമാണ് പുരുഷനായുള്ളത്. സ്ത്രീകൾക്കെതിരായി വരുന്ന ഏതൊരുനീക്കത്തിനെയും വ്യക്തിപരമായി എതിർക്കുന്ന ആളാണ് ഞാൻ. ഇന്നലെ രാത്രിയിൽ ചർച്ച നടത്തിയ ഒരു മഹാൻ ഞാൻ പറായാത്ത കാര്യങ്ങൾ എത്ര മ്ലേച്ചമായിട്ടാണ് ആക്ഷേപാർഹമായി പറഞ്ഞത്. മുഖ്യമന്ത്രി ക്രിസ്റ്റർ ക്ലിയറാട്ട് പറഞ്ഞു. ഞങ്ങൾ ഇരയ്ക്കൊപ്പമാണ് വേട്ടക്കാർക്ക് ഒപ്പമല്ല. ഈ കാര്യത്തിൽ ആരെങ്കിലും ഏതെങ്കിലും തരത്തിൽ പരാതി നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ കർശനനടപടി സ്വീകരിക്കും. നിയമപരമായ നിലപാട് സ്വീകരിക്കുമെന്നാണ് പറഞ്ഞത്. പറയുന്നതല്ല നിങ്ങൾ വ്യാഖ്യാനിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
Discussion about this post