തിരുവനന്തപുരം: കേരളീയർക്ക് ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീകൃഷ്ണൻ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതിരൂപം ആണെന്ന് പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹം ആശംസാ സന്ദേശം പങ്കുവച്ചത്.
ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണന്റേത്. ലീലാ കൃഷ്ണനായി വരെ അവർ ഓമനിക്കുന്ന ഈ സങ്കല്പം സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതിരൂപം കൂടിയാണ്. അധർമങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്‌നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ. എല്ലാവർക്കും ആശംസകൾ.- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ശ്രീകൃഷ്ണ ജയന്തിയോട് ആരംഭിച്ച് സംസ്ഥാനത്ത് വലിയ ആഘോഷ പരിപാടികൾ ആണ് സംഘടിപ്പിക്കുന്നത്. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ രാവിലെ പ്രത്യേക പൂജകൾ നടന്നു. വലിയ ഭക്തജന തിരക്കാണ് വിവിധ ക്ഷേത്രങ്ങളിൽ രാവിലെ മുതൽ അനുഭവപ്പെടുന്നത്.
Discussion about this post