എറണാകുളം: പ്രമുഖ നടന്മാർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് നടി മിനു മുനീർ. ജയസൂര്യ, മുകേഷ്, മണിയൻ പിള്ള രാജു എന്നിവർക്കെതിരെയാണ് നടി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് നടിയുടെ ആരോപണം.
ഇത് കൂടാതെ, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർറക്കെതിരെയും താരം ആരോപണം ഉന്നയിച്ചിട്ടുണ്ട്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു തനിക്ക് നേരെ അതിക്രമം ഉണ്ടായതെന്ന് മിനു ആരോപിക്കുന്നു. സെക്രട്ടേറിയറ്റിൽ വച്ച് നടൻ ലൈംഗീക താത്പര്യത്തോടെ പെരുമാറി. തനിക്ക് ഫ്‌ളാറ്റുണ്ട്. അങ്ങോട്ട് വരണമെന്ന് പറഞ്ഞുവെന്നും മിനു പറഞ്ഞു.
അമ്മ സംഘടനയിൽ അംഗത്വം വേണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് പറഞ്ഞെന്നും നടി വെളിപ്പെടുത്തി. വഴങ്ങിത്തരണമെന്നും അദ്ദേഹം പറഞ്ഞു. കലണ്ടർ സിനിമയിൽ വച്ച് മുകേഷ് കടന്നു പിടിക്കുകയും ചെയ്തു. അന്ന് പരാതി ഉന്നയിച്ചിരുന്നു. ആരും തിരിഞ്ഞു നോക്കിയില്ല. നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും അവർ വ്യക്തമാക്കി.
ടാ തടിയാ സിനിമയുടെ സൈറ്റിൽ വച്ച് മണിയൻപിള്ള രാജു ഹോട്ടൽ മുറിയിൽ വരുമെന്ന് പറഞ്ഞു. പിറ്റേ ദിവസം സെറ്റിൽ വച്ച് ദേഷ്യപ്പെട്ടുവെന്നും മിനു വെളിപ്പെടുത്തി. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലാത്തതിനാൽ സിനിമയിൽ നിന്നും മാറ്റി നിർത്തി.ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേയ്ക്ക് താമസം മാറേണ്ടി വന്നതെന്നും അവർ തുറന്നുപറഞ്ഞു.
Discussion about this post