തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനെതിരെ ആരോപണങ്ങൾ രംഗത്ത്. ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യയാണ് മുകേഷിനെതിരേ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. തന്റെ സുഹൃത്തായ ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തിയ മുകേഷ് മോശമായി പെരുമാറിയെന്നും അദ്ദേഹത്തെ അവിടെനിന്ന് അടിച്ച് പുറത്താക്കിയെന്നും സന്ധ്യ ആരോപിച്ചു.
‘എന്റെ സുഹൃത്തായ ജൂനിയർ ആർട്ടിസ്റ്റിന്റെ മേൽവിലാസം കണ്ടെത്തി അവരുടെ വീട്ടിലെത്തി. അന്ന് സുഹൃത്തിന്റെ അമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സുഹൃത്ത് പുറത്തായിരുന്നു. ആ സമയത്ത് മുകേഷ് അമ്മയോട് മോശമായി പെരുമാറിയെന്ന് സന്ധ്യ പറയുന്നു.
പ്രൊഡക്ഷൻ കൺട്രോളർ വിച്ചുവിനെതിരേയും സന്ധ്യ ആരോപണം ഉന്നയിച്ചു. വഴങ്ങിയാൽ മാത്രമേ സിനിമയിൽ അവസരം നൽകൂവെന്നും ഇല്ലെങ്കിൽ ജോലിയില്ലാതെ വീട്ടിൽ ഇരിക്കാൻ പറഞ്ഞുവെന്നും സന്ധ്യ ആരോപിച്ചു. ”അഭിനയ മോഹം കൊണ്ടാണ് സിനിമയിലെത്തയത്. ഞാൻ ആകെ ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. ‘അമല’ എന്ന ചിത്രത്തിൽ. അവസരം ലഭിക്കണമെങ്കിൽ വഴങ്ങണമെന്നാണ് പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞത്. എനിക്ക് അങ്ങനെ അവസരം വേണ്ടെന്ന് പറഞ്ഞു. എന്നാൽ ജോലി ഇല്ലാതെ വീട്ടിലിരുന്നോളൂ എന്നാണ് പറഞ്ഞത്. സിനിമ മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞതോടെ അവസരങ്ങൾ ഇല്ലാതായെന്ന് സന്ധ്യ വ്യക്തമാക്കി.
Discussion about this post