നരച്ച മുടി കറുപ്പിക്കാൻ കടയിൽ നിന്നും വാങ്ങുന്ന ഡൈകൾ ഉപയോഗിക്കുന്നത് ദോഷകരമാണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ വീട്ടിൽ തന്നെ പരമാവധി ഡൈകൾ തയ്യാറാക്കി ഉപയോഗിക്കാനാണ് നാം ശ്രമിക്കാറുള്ളത്. എന്നാൽ ഇത്തരത്തിൽ തയ്യാറാക്കുന്ന പല ഡൈകളും കാര്യമായ ഫലം നൽകണം എന്നില്ല. വളരെ എളുപ്പത്തിൽ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഡൈ ഇങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
സവാള, കറുവേപ്പില, ബദാം, പനിക്കൂർക്ക തുടങ്ങിയ സാധനങ്ങൾ ആണ് ഈ ഡൈ ഉണ്ടാക്കാൻ ആവശ്യം. ആദ്യം ഒരു ഉള്ളിയുടെ പകുതി ഭാഗം എടുക്ക് മിക്‌സിയിൽ അടിച്ച് നീരെടുക്കുക. ഇതിന് ശേഷം ഒരു ചീനചട്ടിയിൽ രണ്ട് ബദാം ഇട്ട് നന്നായി വറുത്തെടുക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ കറുവേപ്പിലയുടെ ഇലകൾ ഇടുക. ഒരു പിടി കറുവേപ്പില ഇതിനായി എടുക്കാം. ഇല പൊടിഞ്ഞുവരാൻ പാകത്തിന് നന്നായി വറുത്ത് എടുക്കുക. ഇത് ചൂടാറിയ ശേഷം മിക്‌സിയിൽ ഇട്ട് നന്നായി പൊടിച്ച് എടുക്കുക.
ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടി എടുക്കുക. ഇതിലേക്ക് പൊടിച്ചുവച്ച മിശ്രിതം ഇടുക. ശേഷം ഇതിലേക്ക് നേരത്തെ എടുത്തുവച്ച ഉള്ളി നീര് ചേർക്കാം. മൂന്ന് പനിക്കൂർക്ക ഇലയുടെ നീരും ഇതിലേക്ക് ഒഴിക്കാം. നീരിറങ്ങാതെ ഇരിക്കാനാണ് പനിക്കൂർക്ക ചേർക്കുന്നത്. ഇതിലേക്ക് രണ്ട് ടീസ് സ്പൂൺ നെല്ലിക്കാ പൊടി കൂടി ചേർക്കാം.
തലേന്ന് രാത്രി വേണം ഇതുണ്ടാക്കാൻ. പിറ്റേന്ന് കുളിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ഇത് തലയിൽ തേയ്ക്കാം. വീര്യം കുറഞ്ഞ ഷാമ്പൂവോ താളിയോ ഉപയോഗിച്ച് ഇത് കഴുകി കളയാം.
Discussion about this post