പ്രപഞ്ചത്തിൽ ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും തിളക്കമുള്ള ഒരു വസ്തുവിനെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. അതും സൂര്യനേക്കാൾ 500 ട്രില്യൺ മടങ്ങ് പ്രകാശിക്കുന്ന ഒരു ക്വാസറുകളെയാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ചിലിയിലെ യൂറോപ്യൻ സതേൺ ഒബ്‌സർവേറ്റിയുടെ വെരി ലാർജ് ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് ഈ വസ്തുവിനെ കണ്ടുപിടിച്ചിരിക്കുന്നത്. J0529-4351 എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. തമോഗർത്തങ്ങളാൽ പ്രവർത്തിക്കുന്ന വിദൂര ഗാലക്സികളുടെ തിളക്കമുള്ള കോറുകളാണ് ക്വാസാറുകൾ .
J0529-4351 എന്ന് പേരിട്ടിരിക്കുന്ന ഈ ക്വാസർ പ്രതിദിനം ഒരു സൂര്യനു തുല്യമായ തോതിൽ വളരുന്നുണ്ടെന്നും സൂര്യനേക്കാൾ 500 ട്രില്യൺ മടങ്ങ് തെളിച്ചമുള്ളതാണെന്നും നേച്ചർ ആസ്ട്രോണമിയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. അതിവേഗം ചലിക്കുന്ന മേഘങ്ങൾ, തീവ്രമായ താപനില, കൂറ്റൻ കോസ്മിക് മിന്നൽപ്പിണർ എന്നിവ ഉദ്ധരിച്ച് ക്വാസാറിനെ “പ്രപഞ്ചത്തിലെ ഏറ്റവും നരകതുല്യമായ സ്ഥലം” എന്നാണ് പ്രധാന ഗവേഷകർ വിശേഷിപ്പിക്കുന്നത്. മേഘങ്ങളും, താപനിലയും മിന്നലുകളും എല്ലാം തരണം ചെയ്ത് ക്വാസാർ പുറപ്പെടുവിക്കുന്ന പ്രകാശം അത് വലുതാണെന്ന് ശാസ്ത്രജ്ഞനായ ക്രിസ്റ്റ്യൻ വുൾഫ് പറഞ്ഞു
ഈ ക്വാസറിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ 12 ബില്യൺ വർഷത്തിലേറെ സഞ്ചരിക്കണം . പ്രപഞ്ചത്തിലെ ഏറ്റവും വലുത് എന്ന് വിശ്വസിക്കപ്പെടുന്ന ഏഴ് പ്രകാശവർഷം വ്യാസമുള്ള ഒരു ഹോട്ട് അക്രിഷൻ ഡിസ്‌കിൽ നിന്നാണ് ഇതിന്റെ വെളിച്ചം വരുന്നത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ഇത്രയും തിളക്കമുള്ള ഒരു വസ്തു ഇത്രയും കാലം കണ്ടെത്താനാകാതെ കിടന്നതിൽ ആശ്ചര്യം തോന്നുന്നു എന്ന് നേച്ചർ അസ്‌ട്രോണമിയിൽ പ്രസിദ്ധീകരിച്ച പഠനത്തിന്റെ പ്രധാന രചയിതാവായ ക്രിസ്റ്റ്യൻ വുൾഫ് പറഞ്ഞു. 1980 മുതൽ ആകാശ സർവേകളിൽ ക്വാസാറിനെ കാണാമായിരുന്നുവെങ്കിലും അതിന്റെ തീവ്രമായ തെളിച്ചം കാരണം തുടക്കത്തിൽ നക്ഷത്രമായാണ് കണക്കാകിയിരുന്നത്. ഇത്തരം ശോഭയുള്ള ക്വാസറുകൾ കണ്ടെത്തുന്നത് വളരെ വെല്ലുവിളിയാണ്. കാരണം അവ ഓട്ടോമേറ്റഡ് അനാലിസിസ് സിസ്റ്റങ്ങളാൽ അടുത്തുള്ള നക്ഷത്രങ്ങളാണെന്ന് തെറ്റിദ്ധരിക്കാം. ഇക്കാരണത്താൽ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഗയ ഉപഗ്രഹം തുടക്കത്തിൽ J0529-4351 ശ്രദ്ധിക്കാത്തിരിക്കുകയായിരുന്നു എന്ന് ഗവേഷകർ പറഞ്ഞു.
Discussion about this post