എറണാകുളം : പുനരാലോചിക്കാം പുനർനിർമിക്കാം മാറ്റങ്ങൾക്കായി ഒന്നിച്ച് നിൽക്കാം എന്ന് വിമൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി) . അമ്മ’യിലെ കൂട്ടരാജിയ്ക്കു പിന്നാലെയാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതികരണവുമായി ഡബ്ല്യുസിസി രംഗത്ത് എത്തിയത്.
നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ് . അതുകൊണ്ട് ഒരുമിച്ച് നിന്ന് പുതുവിപ്ലവം സൃഷ്ടിക്കാമെന്നും ഡബ്ല്യുസിസി ഫേസ്ബൂക്ക് പോസ്റ്റിൽ പറയുന്നു.
അമ്മ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തിയാണ് ഭരണ സമിതിയുടെ രാജിയെന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജിവച്ച മോഹൻലാലിന്റെ വാർത്തക്കുറിപ്പിൽ പറഞ്ഞിരുന്നു. അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു എന്നാണ് മോഹൻലാൽ വ്യക്തമാക്കിയത്. അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും എന്ന് മോഹൻലാൽ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post