എറണാകുളം : അമ്മ നശിച്ച് കാണണമെന്ന് ആഗ്രഹിച്ചവർക്ക് ഇന്ന് സന്തോഷിക്കാം എന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ . അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന്. ഹൃദയവേദന തോന്നിയ നിമിഷമെന്നും ഗണേഷ് പറഞ്ഞു.
മോഹൻലാലും മമ്മുട്ടിയും മാറി നിന്നാൽ സംഘടനയെ നയിക്കാൻ ആർക്കും കഴിയില്ല ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണമെന്നും ഗണേഷ് കൂട്ടിച്ചേർത്തു. സുരേഷ് ഗോപിയുടെ കൈയിൽ നിന്ന് 5000 രൂപയും മോഹൻലാലിൽ നിന്ന് 5000 മമ്മുട്ടിയിൽ നിന്ന് 5000 രൂപ . ഈ മൂന്നു പേരിൽ നിന്നുമായി ഒന്നരലക്ഷം രൂപ വാങ്ങിച്ച് തുടങ്ങിയ അമ്മയെന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണ് ഇന്ന് . അമ്മയെ നശിപ്പിക്കണം എന്ന് കൂറെ ആളുകൾ ആഗ്രഹിച്ചിരുന്നു. അത് ഇന്ന് നടപ്പിലായിരിക്കുന്നു എന്നും ഗണേഷ് ചൂണ്ടിക്കാട്ടി.
പക്ഷേ നമ്മളെ സംബന്ധിച്ച് ദുഃഖമാണ്. 130 പേർക്ക് മാസം അയ്യായിരം രൂപ കൈനീട്ടം കൊടുക്കുന്ന സംഘടനയാണ്. അവർക്ക് മാസം മരുന്ന് വാങ്ങാനാണ് ആ പണം. അവരെ കൂടി തകർത്തിരിക്കുകയാണ്” ഗണേഷ് കുമാർ പറഞ്ഞു.
Discussion about this post