ലണ്ടൻ : 102 വയസ്സുകാരിയായ മുത്തശ്ശി തൻറെ പിറന്നാളാഘോഷിച്ചത് ആകാശത്ത്. അതും സ്‌കൈഡൈവിംഗ് നടത്തിയാണ് തൻറെ 102-ാം പിറന്നാൾ ആഘോഷമാക്കിയത്. യുകെയിലെ മെനെറ്റ് ബെയ്ലി മുത്തശ്ശിയാണ് ഏഴായിരം അടി ഉയരത്തിൽ നിന്ന് സ്‌കൈഡൈവിംഗ് ചെയ്തത്.
ഇതോടെ ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമേറിയ സ്‌കൈഡൈവർ ആയി മാറിയിരിക്കുകയാണ് മെനെറ്റ്.ഇതിൻറെ വീഡിയോ ഡെയ്ലി മെയിലാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇൻസ്ട്രക്ടർക്കൊപ്പം മെനറ്റ് വിമാനത്തിൽ നിന്ന് ചാടുന്നതും കുറച്ചുകഴിഞ്ഞ് ഭൂമിയിൽ ലാൻഡ് ചെയ്യുന്നതും വീഡിയോയിൽ കാണാം.
എങ്ങനെയുണ്ടായിരുന്നു അനുഭവം എന്ന ചോദ്യത്തിന് ‘മനോഹരമായിരുന്നു’ എന്നാണ് മുത്തശ്ശിയുടെ മറുപടി. നിരവധി പേരാണ് ഈ വീഡിയോ ലൈക്ക് ചെയ്തതും കമന്റുകൾ രേഖപ്പെടുത്തിയതും. പ്രായം വെറും നമ്പറല്ലേ എന്നാണ് പലരും കുറിച്ചത്.
Discussion about this post