ആലപ്പുഴ: കഞ്ഞിക്കുഴിയിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ മൂന്ന് കുട്ടികളെയും കണ്ടെത്തി. 14,15, 16 വയസ് പ്രായമുള്ളവരാണ് മൂന്ന് ആണ്‍കുട്ടികളെയാണ് കണ്ടെത്തിയത്. രണ്ട് കുട്ടികൾ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി. മൂന്നാമത്തെ കുട്ടി ചങ്ങനാശ്ശേരിയിലെ പിതാവിന്‍റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കണ്ടെത്തിയത്.
ഇവരിൽ ഒരാളുടെ പിതാവിന്‍റെ വീടാണ് ചങ്ങനാശ്ശേരിയിലുള്ളത്. ഈ കുട്ടി മുമ്പ് മറ്റൊരു ചിൽഡ്രൻ ഹോമിൽ നിന്ന് ചാടിപ്പോയിട്ടുണ്ട്.
മൂന്ന് പേരെയും മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. അച്ഛനെയും സഹോദരിയെയും കാണാൻ പോയതാണെന്നാണ് കുട്ടികൾ പറഞ്ഞത്.
Discussion about this post